ശസ്ത്രക്രിയയ്ക്ക് വിധേയനായി സുരേഷ് റെയ്‌ന; ഡൊമസ്റ്റിക് സീസണില്‍ തിരിച്ചടി

ശസ്ത്രക്രിയയ്ക്ക് ശേഷം നാല് മുതല്‍ ആറ് ആഴ്ച വരെ വിശ്രമം വേണ്ടി വരും. ബിസിസിഐയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്
ശസ്ത്രക്രിയയ്ക്ക് വിധേയനായി സുരേഷ് റെയ്‌ന; ഡൊമസ്റ്റിക് സീസണില്‍ തിരിച്ചടി

2019-2020 ഡൊമസ്റ്റിക് സീസണിന്റെ തുടക്കം ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയ്ക്ക് നഷ്ടമായേക്കും. കാല്‍മുട്ടിനേറ്റ പരിക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതോടെയാണ് ഇത്. 

ആംസ്റ്റര്‍ഡാമിലായിരുന്നു ശസ്ത്രക്രീയ. ശസ്ത്രക്രിയയ്ക്ക് ശേഷം നാല് മുതല്‍ ആറ് ആഴ്ച വരെ വിശ്രമം വേണ്ടി വരും. ബിസിസിഐയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. ശസ്ത്രക്രീയയ്ക്ക് ശേഷം ആശുപത്രിയില്‍ കിടക്കുന്ന റെയ്‌നയുടെ ഫോട്ടോയും ഒപ്പം ചേര്‍ത്താണ് വിവരം ബിസിസിഐ ആരാധകരുമായി പങ്കുവെച്ചത്. 

കഴിഞ്ഞ കുറേ മാസങ്ങളായി കാല്‍മുട്ടിലെ പരിക്ക് റെയ്‌നയെ വലച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇടംകണ്ടെത്താന്‍ സാധിക്കാത്ത റെയ്‌ന 2018 ജൂലൈയിലാണ് അവസാനമായി നീലക്കുപ്പായത്തില്‍ കളിച്ചത്. റെയ്‌നയുടെ കളി കാണാന്‍ ഐപിഎല്‍ സീസണിനു വേണ്ടി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. എന്നാല്‍, കഴിഞ്ഞ സീസണില്‍ റെയ്‌നയ്ക്ക് ഐപിഎല്ലിലും വലിയ മികവ് പുറത്തെടുക്കാനായില്ല. 

ദുലീപ് ട്രോഫിയോടെ ഈ മാസം ഇന്ത്യയുടെ ഡൊമസ്റ്റിക് സീസണ്‍ ആരംഭിക്കും. എന്നാല്‍, ദുലീപ് ട്രോഫിയിലെ ഇന്ത്യന്‍ ബ്ലൂ, ഇന്ത്യന്‍ ഗ്രീന്‍, ഇന്ത്യ റെഡ് ടീമുകളിലൊന്നും റെയ്‌നയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. സെപ്തംബര്‍ 24നാണ് വിജയ് ഹസാരെ ട്രോഫിയുടെ തുടക്കം. ഉത്തര്‍പ്രദേശ് ടീമില്‍ അംഗമായ റെയ്‌ന ഈ സമയമാകുമ്പോഴേക്കും തിരികെ വരാനാവും ലക്ഷ്യം വയ്ക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com