6' 6'' ഉയരം, 140 കിലോ ഭാരം; വിന്‍ഡിസ് താരത്തെ ബോഡി ഷെയ്മിങ് ചെയ്ത് ഇന്ത്യന്‍ താരം

ഇന്ത്യയ്‌ക്കെതിരായ വിന്‍ഡിസിന്റെ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച പുതുമുഖക്കാരന്റെ കാര്യമാണ് പറഞ്ഞു വരുന്നത്
6' 6'' ഉയരം, 140 കിലോ ഭാരം; വിന്‍ഡിസ് താരത്തെ ബോഡി ഷെയ്മിങ് ചെയ്ത് ഇന്ത്യന്‍ താരം

റടി ആറിഞ്ച് ഉയരം, 140 കിലോ തൂക്കം. ഇന്ത്യയ്‌ക്കെതിരായ വിന്‍ഡിസിന്റെ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച പുതുമുഖക്കാരന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. വിന്‍ഡിസിന്റെ പ്ലേയിങ് ഇലവനില്‍ റഹ്കീം കോണ്‍വാളിനെ ഉള്‍പ്പെടപത്തിയാല്‍, രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിക്കുന്ന ഏറ്റവും ഭാരം കൂടിയ താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കാം. 

വിന്‍ഡിസ് നിരയിലേക്കെത്തുന്ന താരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് ഇടയിലാണ് ഇന്ത്യന്‍ താരം കോണ്‍വാളിനെ പരിഹസിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്നത്. ഇന്ത്യ എയ്‌ക്കെതിരായ വിന്‍ഡിസ് എയുടെ പരമ്പരയില്‍ കോണ്‍വാള്‍ ഉള്‍പ്പെട്ടിരുന്നു. 

ബാറ്റ് ചെയ്യാനായി കോണ്‍വാള്‍ ക്രീസിലേക്ക് നടന്നു വരുമ്പോള്‍ കോണ്‍വെല്ലിന് നേരെ എതിരെ നടന്ന് വന്ന ദീപക് ചഹര്‍ കോണ്‍വെല്‍ അടുത്തെത്താറാവുമ്പോഴേക്കും പേടിച്ച് ഒഴിഞ്ഞുമാറുന്നത് പോലെ കാണിക്കുന്നു. കോണ്‍വെല്‍ ഇതിനോട് പ്രതികരിക്കാതെ നടന്ന് പോവുകയാണ്. 

ബോഡി ഷെയ്മിങ്ങാണ് ദീപക് ചഹറിന്റെ ഭാഗത്ത് നിന്നുമുണ്ടായത് എന്ന് ചൂണ്ടിക്കാട്ടി താരത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.
കഴിവുണ്ടെങ്കിലും ഭാരക്കൂടുതല്‍ കോണ്‍വെല്ലിന് വിനയാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ കോണ്‍വെല്ലിന് ശോഭിക്കാന്‍ സാധിക്കില്ലെന്ന് വാദവും ഉയരുന്നുണ്ട്. 

കോണ്‍വെല്ലിന്റെ ഭാരം കുറയ്ക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് വിന്‍ഡിസ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയിരുന്നു. കോണ്‍വെല്ലിന്റെ ഫിറ്റ്‌നസിന് വേണ്ട പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ടീം സെലക്ടര്‍മാരും പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com