പൊരുതിത്തോറ്റ് ഇന്ത്യ; ഏഷ്യന്‍ അണ്ടര്‍ 23 വോളിബോളില്‍ വെള്ളി

ചരിത്രമെഴുതി ഏഷ്യന്‍ അണ്ടര്‍ 23 വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു
പൊരുതിത്തോറ്റ് ഇന്ത്യ; ഏഷ്യന്‍ അണ്ടര്‍ 23 വോളിബോളില്‍ വെള്ളി

യാങ്കോണ്‍: ചരിത്രമെഴുതി ഏഷ്യന്‍ അണ്ടര്‍ 23 വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫൈനലില്‍ ചൈനീസ് തായ്‌പേയിയോട് ഇന്ത്യ പൊരുതി തോറ്റു. 

നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. സ്‌കോര്‍ 25-21, 25-20, 19-25, 25-23. 

ആദ്യ സെറ്റില്‍ ബ്ലോക്കുകള്‍ തടയുന്നതിലും മറ്റും വേഗത കുറഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി മാറി. എന്നാല്‍ തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തി. 

രണ്ടാം സെറ്റില്‍ മുത്തുസാമി- ഷോണ്‍ ജോണ്‍ സഖ്യം ഇന്ത്യക്കായി തിളങ്ങിയെങ്കിലും എതിരാളികള്‍ സെറ്റ് പിടിച്ചെടുത്തു. മൂന്നാം സെറ്റില്‍ മികച്ച മുന്നേറ്റം കണ്ടു. ബ്ലോക്കര്‍മാരായ ശിഖര്‍ സിങ്, പ്രിന്‍സ് എന്നിവരുടെ മികവ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. സര്‍വീസ് പിഴവുകള്‍ എതിരാളിക്ക് പോയിന്റ് നല്‍കുന്നതില്‍ നിര്‍ണായകമയെങ്കിലും സെറ്റ് വിടാതെ ഇന്ത്യ കൈക്കലാക്കി. 

നാലാം സെറ്റില്‍ ഇന്ത്യ ശക്തമായി പൊരുതിയെങ്കിലും ചൈനീസ് തായ്‌പേയ് ടീം വിജയവും കിരീടവും ഉറപ്പാക്കി. സെമിയില്‍ പാകിസ്ഥാനെ തകര്‍ത്താണ് ഇന്ത്യ നടാടെ ഏഷ്യന്‍ പോരിന്റെ കലാശപ്പോരിനെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com