മഴയുടെ കളിയില്‍ ക്രിക്കറ്റ് വീണ്ടും തോല്‍ക്കും? ക്യൂന്‍സ് പാര്‍ക്കിലെ കാലാവസ്ഥ ഇങ്ങനെ

യുവതാരങ്ങള്‍ എങ്ങനെ കളിക്കുന്നു എന്ന് കാണാനായി കാത്തിരിക്കുന്ന ഇന്ത്യന്‍ ആരാധകരെ രണ്ടാം ഏകദിനത്തിലും മഴ കളിപ്പിക്കുമോ? 
മഴയുടെ കളിയില്‍ ക്രിക്കറ്റ് വീണ്ടും തോല്‍ക്കും? ക്യൂന്‍സ് പാര്‍ക്കിലെ കാലാവസ്ഥ ഇങ്ങനെ

വിന്‍ഡിസിനെതിരായ ട്വന്റി20 പരമ്പരയില്‍ അടിക്കടി മഴ വില്ലനായി എത്തിയിരുന്നു. ഏകദിനത്തിലേക്കെത്തിയപ്പോള്‍ ആദ്യത്തെ ഏകദിനം തന്നെ മഴ കൊണ്ടുപോയി. യുവതാരങ്ങള്‍ എങ്ങനെ കളിക്കുന്നു എന്ന് കാണാനായി കാത്തിരിക്കുന്ന ഇന്ത്യന്‍ ആരാധകരെ രണ്ടാം ഏകദിനത്തിലും മഴ കളിപ്പിക്കുമോ? 

ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന വാര്‍ത്തയാണ് ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ നിന്നും വരുന്നത്. വിന്‍ഡിസ് പ്രാദേശിക സമയം അഞ്ച് മണിവരെ തെളിഞ്ഞ കാലാവസ്ഥയാവും ഇവിടെ. എന്നാല്‍, ഏഴ് മണിയാവുന്നതോടെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. 

രാവിലെ ഇവിടെ മഴ പെയ്യാനുള്ള സാധ്യത 20 ശതമാനവും, ഉച്ചയ്ക്ക് മഴപെയ്യാനുള്ള സാധ്യത ഏഴ് ശതമാനവും മാത്രമാണ്. ആദ്യ ഏകദിനം 13 ഓവറില്‍ അവസാനിച്ചതിന് പിന്നാലെ മഴ കളി തടസപ്പെടുത്തുന്നതിലെ നിരാശ കോഹ് ലി തുറന്നു പറഞ്ഞിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ദയനീയമായ കാര്യം ഇതാണെന്നാണ് കോഹ് ലി പറഞ്ഞത്. കളി നിര്‍ത്തിവെച്ചും പുനഃരാരംഭിച്ചും കളിക്കേണ്ടി വരുന്നത് സുഖകരമല്ല. ഇതിനിടയില്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കുന്നില്ലെന്ന് ശ്രദ്ധിക്കേണ്ടി വരുന്നതായും കോഹ് ലി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com