വേദന സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ്, അല്ലെങ്കില്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറാവില്ലായിരുന്നു; നന്ദി പറഞ്ഞ് റെയ്‌ന

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കാല്‍മുട്ടിലെ പ്രശ്‌നങ്ങള്‍ എന്നെ അലട്ടാന്‍ തുടങ്ങിയിരുന്നു. 2007ലാണ് കാല്‍മുട്ടില്‍ ആദ്യ ശസ്ത്രക്രിയ നടത്തിയത്
വേദന സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ്, അല്ലെങ്കില്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറാവില്ലായിരുന്നു; നന്ദി പറഞ്ഞ് റെയ്‌ന

കാല്‍മുട്ടിനേറ്റ ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ പിന്തുണയുമായി ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഡോക്ടര്‍മാര്‍ക്കും, കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമെല്ലാം നന്ദി പറയുന്നതിനൊപ്പം, കാല്‍മുട്ടിലെ പരിക്ക് എത്രമാത്രം തന്നെ അലട്ടിയെന്നും റെയ്‌ന പറയുന്നു. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കാല്‍മുട്ടിലെ പ്രശ്‌നങ്ങള്‍ എന്നെ അലട്ടാന്‍ തുടങ്ങിയിരുന്നു. 2007ലാണ് കാല്‍മുട്ടില്‍ ആദ്യ ശസ്ത്രക്രിയ നടത്തിയത്. അന്ന്, ശസ്ത്രക്രിയയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെ എത്തി എന്റെ 100 ശതമാനവും നല്‍കാന്‍ എനിക്കായി. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. 

കാല്‍മൂട്ടില്‍ കൂടി വരുന്ന വേദന എന്റെ കളിയെ ബാധിക്കാതിരിക്കാന്‍ എന്റെ പരിശീലകര്‍ എന്നെ സഹായിച്ചു. മസിലുകള്‍ക്ക് വേണ്ട പരിശീലനം നല്‍കി കാല്‍മുട്ടിലേക്കുള്ള ഭാരം കുറയ്ക്കാനായി. കാല്‍മുട്ടില്‍ രണ്ടാമതൊരു ശസ്ത്രക്രിയയ്ക്ക് സമ്മതം മൂളുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കാരണം കുറച്ച് മാസങ്ങള്‍ കളിക്കളത്തില്‍ നിന്നും ഇതിനെ തുടര്‍ന്ന് വിട്ടുനില്‍ക്കേണ്ടി വരും എന്ന് എനിക്ക് വ്യക്തമായിരുന്നു. 

പക്ഷേ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേദന സഹിക്കാന്‍ സാധിക്കാതെ വന്നതോടെ എനിക്ക് ശസ്ത്രക്രിയയ്ക്ക് തയ്യാറാവേണ്ടി വന്നു. ശസ്ത്രക്രിയയാണ് ഇതിന് പരിഹാരമായി മുന്‍പിലുള്ള വഴിയെന്ന് എനിക്കറിയാമായിരുന്നു എന്നും റെയ്‌ന പറയുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് 201-2020 ഡൊമസ്റ്റിക് സീസണിന്റെ തുടക്കത്തിലെ മത്സരങ്ങള്‍ റെയ്‌നയ്ക്ക് നഷ്ടമാവും.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suresh Raina (@sureshraina3) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com