സെഞ്ച്വറിയുമായി കോഹ്‌ലി, അര്‍ധ ശതകവുമായി ശ്രേയസ്; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
സെഞ്ച്വറിയുമായി കോഹ്‌ലി, അര്‍ധ ശതകവുമായി ശ്രേയസ്; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ കരുത്തുറ്റ സെഞ്ച്വറിയും യുവ താരം ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയുടേയും കരുത്തിലാണ് ഇന്ത്യ മുന്നേറുന്നത്. 41 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 

124 പന്തുകള്‍ നേരിട്ട് 120 റണ്‍സുമായി കോഹ്‌ലി പുറത്താകാതെ നില്‍ക്കുന്നു. കരിയറിലെ 42ാം സെഞ്ച്വറിയാണ് ക്യാപ്റ്റന്‍ കുറിച്ചത്. 14 ഫോറും ഒരു സിക്‌സുമടങ്ങുന്നതാണ് കോഹ്‌ലിയുടെ ശതകം. ശ്രേയസ് 52 പന്തില്‍ അഞ്ച് ഫോറുകളുടെ അകമ്പടിയില്‍ 56 റണ്‍സെടുത്തു പുറത്താകാതെ നില്‍ക്കുന്നു. ഏകദിനത്തിലെ മൂന്നാം അര്‍ധ സെഞ്ച്വറിയാണ് ശ്രേയസ് കുറിച്ചത്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. രണ്ട് റണ്‍സെടുത്ത ശിഖര്‍ ധവാനെ കോട്രെല്‍ മടക്കി. വണ്‍ഡൗണായി ക്രീസിലെത്തിയ കോഹ്‌ലി ഒരറ്റം കാത്തതോടെ ഇന്ത്യ ട്രാക്കിലായി. കൂറ്റനടികളുമായി കളം നിറയാറുള്ള വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മെല്ലെപ്പോക്കിലായിരുന്നു. 34 പന്തില്‍ 18 റണ്‍സുമായി രോഹിത് മടങ്ങി. 

പിന്നാലെ എത്തിയ ഋഷഭ് പന്ത് 20 റണ്‍സുമായി മടങ്ങി. കളിക്കാന്‍ അവസരം കിട്ടിയ ശ്രേയസ് അയ്യര്‍ കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കിയതോടെ കളി പൂര്‍ണമായും ഇന്ത്യയുടെ വരുതിയില്‍ നിന്നു. കോട്രെല്‍, റോസ്റ്റന്‍ ചെയ്‌സ്, ബ്രാത്‌വെയ്റ്റ് എന്നിവര്‍ വിന്‍ഡീസിനായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com