പ്രളയം വഴി തടഞ്ഞു, 45 മിനിറ്റില്‍ നീന്തിയത് 2.5 കിമീ; ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ബോക്‌സിങ് താരത്തിന്റെ കടുംകൈ

ബോക്‌സിങ് കിറ്റ് പ്ലാസ്റ്റിക് കിറ്റിലാക്കി മുറുക്കി ചുമലിലിട്ടായിരുന്നു നീന്തല്‍. 45 മിനിറ്റുകൊണ്ട് 2.5 കിലോമീറ്ററാണ് ഇവര്‍ നീന്തിയെത്തിയത്
പ്രളയം വഴി തടഞ്ഞു, 45 മിനിറ്റില്‍ നീന്തിയത് 2.5 കിമീ; ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ബോക്‌സിങ് താരത്തിന്റെ കടുംകൈ

ബംഗളൂരു: സംസ്ഥാന തല ബോക്‌സിങ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ബംഗളൂരുവിലേക്ക് എത്തേണ്ടിയിരുന്നു പത്തൊന്‍പതുകാരനായ നിഷാന്‍ മനോഹറിന്. പക്ഷേ കര്‍ണാടകയില്‍ ദുരിതം വിതച്ചെത്തിയ പ്രളയം നിഷാന്റെ ഗ്രാമമായ ബെലാഗാവിനേയും വെറുതെ വിട്ടിരുന്നില്ല. എന്നാലാ പ്രളയമൊന്നും നിഷാന്റെ നിശ്ചയദാര്‍ഡ്യത്തെ ഉലച്ചില്ല. 2.5 കിലോമീറ്ററാണ് പ്രളയ ജലത്തിലൂടെ നിഷാന്‍ നീന്തിയത്. 

നിഷാന് കൂട്ടായെ അവന്റെ പിതാവും ഒപ്പം നീന്താനുണ്ടായി. ബോക്‌സിങ് കിറ്റ് പ്ലാസ്റ്റിക് കിറ്റിലാക്കി മുറുക്കി ചുമലിലിട്ടായിരുന്നു നീന്തല്‍. 45 മിനിറ്റുകൊണ്ട് 2.5 കിലോമീറ്ററാണ് ഇവര്‍ നീന്തിയെത്തിയത്. ഒരു വാഹനത്തിനും ഞങ്ങളുടെ ഭാഗത്തേക്ക് വരാന്‍ കഴിഞ്ഞില്ല. ഈ സമയം നീന്തുക എന്നത് മാത്രമാണ് മുന്‍പിലുണ്ടായ വഴിയെന്ന് നിഷാന്‍ പറയുന്നു. 

പ്രളയത്തെ അതിജീവിച്ച് എത്തിയത് വെറുതേയുമായില്ല. ലൈറ്റ് ഫ്‌ളൈവെയ്റ്റ് കാറ്റഗറിയില്‍ വെള്ളി നേടിയാണ് നിഷാന്‍ മടങ്ങിയത്. എന്റെ ഭാഗ്യക്കേടിനാണ് സ്വര്‍ണം നഷ്ടമായത് എന്നും, അടുത്ത തവണ സ്വര്‍ണം നേടുമെന്നും നിഷാന്‍ പറയുന്നു. പ്രളയത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പലര്‍ക്കും എത്താനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com