വിമുഖതയോടെയാണെങ്കിലും ഞാന്‍ ആര്യഭടനെ ആദരിച്ചു, 'കിങ് പെയര്‍' സ്‌കോര്‍ ചെയ്തതിനെ കുറിച്ച് സെവാഗ്‌

ഇംഗ്ലണ്ടിലേക്കെത്താനുള്ള രണ്ട് ദിവസത്തെ യാത്ര, 188 ഓവര്‍ ഫീല്‍ഡിങ്. വിമുഖതയോടെയാണെങ്കിലും ഞാനവിടെ ആര്യഭടന് ആദരവര്‍പ്പിച്ചു
വിമുഖതയോടെയാണെങ്കിലും ഞാന്‍ ആര്യഭടനെ ആദരിച്ചു, 'കിങ് പെയര്‍' സ്‌കോര്‍ ചെയ്തതിനെ കുറിച്ച് സെവാഗ്‌

'പൂജ്യം എന്നത് സംഖ്യാ ശ്രേണിക്കൊപ്പം ചേര്‍ത്ത ആര്യഭടനെ അവിടെ വിമുഖതയോടെയാണെങ്കിലും ആദരവര്‍പ്പിക്കുകയായിരുന്നു ഞാന്‍...'2011 ടെസ്റ്റ് ക്രിക്കറ്റിന് ഇടയിലെ ഇന്നിങ്‌സ് ഓര്‍ത്തെടുത്ത് സ്വയം ട്രോളിയെത്തിയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്. 

''എട്ട് വര്‍ഷം മുന്‍പ് ഈ ദിവസമാണ് ഞാന്‍ ഇംഗ്ലണ്ടിനെതിരെ കിങ് പെയര്‍ സ്‌കോര്‍ ചെയ്തത്. ഇംഗ്ലണ്ടിലേക്കെത്താനുള്ള രണ്ട് ദിവസത്തെ യാത്ര, 188 ഓവര്‍ ഫീല്‍ഡിങ്. വിമുഖതയോടെയാണെങ്കിലും ഞാനവിടെ ആര്യഭടന് ആദരവര്‍പ്പിച്ചു. അവിടെ തോല്‍ക്കാന്‍ സീറോ ചാന്‍സ് ആണെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും? അത് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യൂ'', സെവാഗ് ട്വിറ്ററില്‍ കുറിച്ചു. 

ഇംഗ്ലണ്ടിനെതിരായ ബിര്‍മിങ്ഹാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെവാഗ് ഡക്കായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് സെവാഗിനെ പൂജ്യത്തിന് പുറത്താക്കിയത് എങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ജെയീംസ് ആന്‍ഡേഴ്‌സന്റെ ഊഴമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും സെവാഗ് കളിച്ചിരുന്നില്ല. ബിര്‍മിങ്ഹാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 224 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 710 റണ്‍സാണ് ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയത്. 294 റണ്‍സോടെ കൂക്കായിരുന്നു ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 244 റണ്‍സിനും ഓള്‍ഔട്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com