സലയ്ക്ക് പിന്നാലെ പാഞ്ഞു, ചെന്നിടിച്ചത് പോസ്റ്റില്‍; ചോരയൊലിച്ച് നിന്ന കുട്ടി ആരാധകന്റെ അടുത്തേക്കെത്തി സല

പരിശീലനം കഴിഞ്ഞിറങ്ങി സല സഞ്ചരിച്ച വാഹനത്തിന് പിന്നാലെ ഇവര്‍ പാഞ്ഞെങ്കിലും വഴിയരികിലെ പോസ്റ്റിലേക്കിടച്ചാണ് നിന്നത്
സലയ്ക്ക് പിന്നാലെ പാഞ്ഞു, ചെന്നിടിച്ചത് പോസ്റ്റില്‍; ചോരയൊലിച്ച് നിന്ന കുട്ടി ആരാധകന്റെ അടുത്തേക്കെത്തി സല

പ്രിയതാരം മുഹമ്മദ് സലയെ ഒരു നോക്ക് കാണാനും, പറ്റിയാല്‍ ഓട്ടോഗ്രാഫ് ഒപ്പിക്കാനുമായിട്ടാണ് രണ്ട് കുരുന്നുകള്‍ ലിവര്‍പൂള്‍ ടീമിന്റെ പരിശീലന കേന്ദ്രത്തിന് പുറത്ത് കാത്തുനിന്നത്. പരിശീലനം കഴിഞ്ഞിറങ്ങി സല സഞ്ചരിച്ച വാഹനത്തിന് പിന്നാലെ ഇവര്‍ പാഞ്ഞെങ്കിലും വഴിയരികിലെ പോസ്റ്റിലേക്കിടച്ചാണ് നിന്നത്. എന്നാലിവരെ നിരാശരാക്കാന്‍ തയ്യാറാവാതിരുന്ന സലയ്ക്കാണ് ഇപ്പോള്‍ ആരാധകരുടെ കയ്യടി ഉയരുന്നത്. 

പതിനൊന്നുകാരനായ ലൂയിസ് ഫഌവറും, സഹോദരനുമാണ് സലയെ കാണാനുള്ള കുതിപ്പിനിടയില്‍ പോസ്റ്റില്‍ ചെന്നിടിച്ചത്. ഇത് തന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ സല കാറില്‍ നിന്ന് ഇറങ്ങുകയും മൂക്കില്‍ നിന്ന് ചോരയൊലിപ്പിച്ച് നിന്ന ലൂയിസിനേയും സഹോദരനേയും ആശ്വസിപ്പിക്കുകയും ചെയ്തു. 

ഇരുവര്‍ക്കും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തും, ഓട്ടോഗ്രാഫ് നല്‍കിയുമാണ് സല മടങ്ങിയത്. ലിവര്‍പൂളിന്റെ കുട്ടി ആരാധകരുടെ പിതാവാണ് മക്കള്‍ക്കൊപ്പമുള്ള സലയുടെ ഫോട്ടോയും സംഭവവും വിശദീകരിച്ച് ട്വിറ്ററിലെത്തിയത്. അവര്‍ക്ക് നേരെ സലയൊന്ന് കൈവീശി കാണിക്കണം എന്നേ അവര്‍ക്കുണ്ടായിരുന്നില്ല. ആ സ്ഥാനത്താണ് അവരെ ആശ്വസിപ്പിക്കാനായി സല ഇറങ്ങി വന്നതെന്നും ലൂയിസിന്റെ പിതാവ് പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com