പന്തിനോടുള്ള സ്‌നേഹം കോഹ് ലി തുടരും? ശ്രേയസിനെ നാലാമനാക്കാന്‍ സമ്മര്‍ദ്ദം; അവസാന ഏകദിനം ഇന്ന്‌

മൂന്നാം ഏകദിനത്തിനായി ഇന്ത്യ ഇറങ്ങുമ്പോള്‍ നാലാം സ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍ക്ക് ബാറ്റിങ് പ്രൊമോഷന്‍ കിട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്
പന്തിനോടുള്ള സ്‌നേഹം കോഹ് ലി തുടരും? ശ്രേയസിനെ നാലാമനാക്കാന്‍ സമ്മര്‍ദ്ദം; അവസാന ഏകദിനം ഇന്ന്‌

ന്ന് തോറ്റാല്‍ ഏകദിന റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തേക്ക് വീഴും വിന്‍ഡിസ്. ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായ ഒന്‍പതാം പരമ്പര തോല്‍വിയുമാവും. മൂന്നാം ഏകദിനം ജയിച്ച് പരമ്പര ഏത് വിധേനയും സമനിയാക്കുക ലക്ഷ്യമിട്ടാവും വെസ്റ്റ് ഇന്‍ഡീസ് ഇന്ന് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുക. 

ലോകകപ്പിലെ തോല്‍വിയുടെ നിരാശയെല്ലാം വിന്‍ഡിസിനെതിരായ ജയങ്ങളോടെ ഇന്ത്യ മറന്ന മട്ടാണ്. ട്വന്റി20 പരമ്പര ഓള്‍ റൗണ്ട് മികവ് കൊണ്ടാണ് ഇന്ത്യ പിടച്ചത് എങ്കില്‍ രണ്ടാം ഏകദിനത്തില്‍ കോഹ് ലിയും ഭുവിയും ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. രോഹിത്തും, ധവാനും പരാജയപ്പെട്ടപ്പോള്‍ ശ്രേയസ് അയ്യരെ കൂട്ടുപിടിക്കാന്‍ കോഹ് ലിക്കായി. 125 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ തീര്‍ത്തത്. 

മൂന്നാം ഏകദിനത്തിനായി ഇന്ത്യ ഇറങ്ങുമ്പോള്‍ നാലാം സ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍ക്ക് ബാറ്റിങ് പ്രൊമോഷന്‍ കിട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നാലാം സ്ഥാനത്ത് പന്തിനെയാണ് കാണുന്നത് എന്ന് കോഹ് ലി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മികവ് കാണിക്കുന്ന ശ്രേയസിനെ ഇന്ത്യയ്ക്ക് അവഗണിക്കാനാവില്ല. 

തുടക്കം ലഭിക്കുന്നുണ്ടെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാത്തതാണ് പന്തിനെ അലട്ടുന്നത്. പന്തിന് പകരം ശ്രേയസിനെ നാലാമനായി ഇറക്കണം എന്ന് ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ബൗളിങ്ങില്‍ നവ്ദീപ് സെയ്‌നിക്ക് അവസരം നല്‍കാന്‍ ഇന്ത്യ തയ്യാറായേക്കും. ചഹലിനും അവസരം ലഭിച്ചേക്കും. 

ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെ വിരമിക്കുമെന്നാണ് ഗെയ്ല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നും വെടിക്കെട്ട് പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, അവസാന ഏകദിനത്തിന് ഇറങ്ങുമ്പോള്‍ യുവതാരങ്ങള്‍ക്ക് വിന്‍ഡിസ് കൂടുതല്‍ അവസരം നല്‍കുമെന്നാണ് സൂചന. രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 148 എന്ന നിലയില്‍ നിന്നും 210ന് വിന്‍ഡിസ് ഓള്‍ ഔട്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com