ബ്രാഡ്മാന്റെ പ്രേതം പിടികൂടിയതോ? ഡക്കായി വില്യംസണ്‍, സച്ചിന് സംഭവിച്ചത് ആയിരുന്നെങ്കില്‍ ആശ്വാസമായേനെ

ബ്രാഡ്മാന്റെ പ്രേതം പിടികൂടിയതോ? ഡക്കായി വില്യംസണ്‍, സച്ചിന് സംഭവിച്ചത് ആയിരുന്നെങ്കില്‍ ആശ്വാസമായേനെ

ഴിഞ്ഞ മൂന്ന് ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്നും സ്‌കോര്‍ ചെയ്തത് 322 റണ്‍സ്. പക്ഷേ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിന്റെ ആദ്യ ദിനം മൂന്ന് പന്ത് നേരിട്ട കീവീസ് നായകന്‍ കെയിന്‍ വില്യംസണ്‍ ഡക്കായി മടങ്ങി. അവിടെ വില്യംസണിനെ പിടികൂടിയത് ഇതിഹാസ താരം ബ്രാഡ്മാന്റെ പ്രേതമാണെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്. 

1984ല്‍ ഇതേ ദിവസമാണ് സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ പൂജ്യത്തിന് പുറത്തായത്. എന്നാല്‍, ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ചുറി നേടിയ ദിവസവുമാണ് ഇന്ന്, 1990 ആഗസ്റ്റ് 14ന് സച്ചിന്‍ സെഞ്ചുറി നേടിയത്. ബ്രാഡ്മാന്റെ പ്രേതം പിടികൂടുന്നതിന് പകരം സച്ചിന് സംഭവിച്ചത് വില്യംസണിന് സംഭവിച്ചാല്‍ മതിയായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. 

ലോകകപ്പില്‍ നിന്ന് മാന്‍ ഓഫ് ദി സീരീസായാണ് വില്യംസണ്‍ ടെസ്റ്റ് കളിക്കാന്‍ എത്തിയത്. പക്ഷേ തുടക്കം കീവീസ് നായകന് പിഴച്ചു. വില്യംസണിന്റെ കരിയറിലെ ഒന്‍പതാം ഡക്കാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ലങ്കന്‍ താരം അഖില ധനഞ്ജയ സമ്മാനിച്ചത്. 

ടെസ്റ്റില്‍ 128 ഇന്നിങ്‌സില്‍ നിന്നും 6139 റണ്‍സ് സ്‌കോര്‍ ചെയ്താണ് വില്യംസണ്‍ യാത്ര തുടരുന്നത്. ബാറ്റിങ് ശരാശരിയാവട്ടെ 53.38. പക്ഷേ, ധനഞ്ജയയുടെ സ്പിന്നിങ് ഡെലിവറിക്ക് മുന്‍പില്‍ പരുങ്ങിയ വില്യംസണ്‍ ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ കരുണരത്‌നയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. 

കീവീസ് സ്‌കോര്‍ 64ല്‍ എത്തുന്നത് വരെ ലങ്കന്‍ ബൗളര്‍മാര്‍ക്ക് കളി പിടിക്കാനായിരുന്നില്ല. എന്നാല്‍, ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ ആദ്യ സെഷനില്‍ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലാണ് കീവീസ്. 33 റണ്‍സ് എടുത്ത റാവലുംസ 30 റണ്‍സ് എടുത്ത ലാതമും ഡക്കായി വില്യംസനുമാണ് മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com