വള്ളിയിൽ തൂങ്ങിയാടി 'വെള്ളം കളി'യുമായി ധവാനും ശ്രേയസും മായങ്കും; ഒഴിവുദിനാഘോഷത്തിന്റെ വീഡിയോ പങ്കിട്ട് താരങ്ങള്‍; വൈറല്‍

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങും
വള്ളിയിൽ തൂങ്ങിയാടി 'വെള്ളം കളി'യുമായി ധവാനും ശ്രേയസും മായങ്കും; ഒഴിവുദിനാഘോഷത്തിന്റെ വീഡിയോ പങ്കിട്ട് താരങ്ങള്‍; വൈറല്‍

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. അതിനിടെ ടീം അംഗങ്ങളായ ഓപണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍, യുവ താരങ്ങളായ ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ഋഷഭ് പന്ത് എന്നിവര്‍ അവധി ആഘോഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. 

 
 
 
 
 
 
 
 
 
 
 
 
 

Open water, the greenery and fresh air = bliss.

A post shared by Shikhar Dhawan (@shikhardofficial) on

വിന്‍ഡീസ് താരം കെയ്‌റോണ്‍ പൊള്ളാര്‍ഡിനൊപ്പമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ അവധി ആഘോഷിച്ചത്. ധവാന്‍, ശ്രേയസ് എന്നിവര്‍ വള്ളിയിൽ തൂങ്ങി ഒരു പാറയിടുക്കിലെ വെള്ളക്കെട്ടിലേക്ക് ചാടി തിമിര്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ധവാനും മായങ്കും ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് മലക്കം മറിയുന്നതും എല്ലാവരും നീന്തുന്നതുമൊക്കെ വീഡിയോയിലുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

You can’t tell me I ain’t fly!

A post shared by Shreyas Iyer (@shreyas41) on

ടാര്‍സന്‍ സ്‌റ്റൈലില്‍ കയറില്‍ തൂങ്ങിയാടി വെള്ളത്തിലേക്ക് ചാടുന്ന തങ്ങളുടെ വീഡിയോകള്‍ ധവാനും ശ്രേയസുമാണ് പങ്കിട്ടത്. രോഹിത് ആകട്ടെ അസ്തമയ സൂര്യനെ നോക്കി നില്‍ക്കുന്ന ചിത്രമാണ് പങ്കിട്ടത്. വെള്ളത്തിലേക്ക് ചാടാന്‍ നില്‍ക്കുന്ന തന്റെ ഫോട്ടോയാണ് മായങ്ക് പങ്കിട്ടത്. 

താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ രണ്ട് കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന മൂന്നാം പോരാട്ടവും വിജയിച്ച് ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനുള്ള ലക്ഷ്യവുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com