71 ലക്ഷത്തിന്റെ നിക്ഷേപം, സ്മിത്തിന്‌ തിരികെ ലഭിച്ചത് 80 കോടി രൂപയ്ക്കടുത്ത്‌

ഫീല്‍ഡിന് പുറത്ത് നിക്ഷേപത്തിലൂടെ കോടികള്‍ വാരുകയാണ് സ്മിത്ത് എന്നാണ് റിപ്പോര്‍ട്ട്
71 ലക്ഷത്തിന്റെ നിക്ഷേപം, സ്മിത്തിന്‌ തിരികെ ലഭിച്ചത് 80 കോടി രൂപയ്ക്കടുത്ത്‌

ഷസിലെ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും സെഞ്ചുറി നേടി ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങി വരവ് പ്രഖ്യാപിക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത്. എന്നാല്‍, ക്രിക്കറ്റില്‍ മാത്രമല്ല സ്മിത്തിന്റെ ആ മടങ്ങി വരവ്. ഫീല്‍ഡിന് പുറത്ത് നിക്ഷേപത്തിലൂടെ കോടികള്‍ വാരുകയാണ് സ്മിത്ത് എന്നാണ് റിപ്പോര്‍ട്ട്. 

71 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്നും 86 കോടി രൂപയ്ക്കടുത്ത് സ്മിത്തിന്റെ കൈകളിലേക്ക് എത്തിയതായാണ് ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂവില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. കോല മാട്രെസ് എന്ന കമ്പനിയിലാണ് സ്മിത്ത് തന്റെ നിക്ഷേപം നടത്തിയത്. 

2005ലാണ് സ്മിത്ത് ഇതില്‍ നിക്ഷേപം തുടങ്ങിയത്. 2015ല്‍ ഇതിലെ നിക്ഷേപം 10 ശതമാനം സ്മിത്ത് കുറച്ചിരുന്നു. സ്മിത് കോലയുടെ ബ്രാന്‍ഡ് അംബാസിഡറുമാണ്. ക്രിക്കറ്റില്‍ നിന്നെല്ലാമായി ലഭിക്കുന്ന തുടയേക്കാള്‍ ഇരട്ടിയാണ് ഇതില്‍ നിന്നും സ്മിത്തിന് ലഭിക്കുന്നത്. 

31 മില്യണ്‍ ഡോളറാണ് സ്മിത്തിന്റെ സമ്പാദ്യമായി എഎഫ്ആറിന്റെ യുവ സമ്പന്നരുടെ ലിസ്റ്റില്‍ പറയുന്നത്. ഇത്രയും വലിയ ലാഭം സ്മിത്തിന് ലഭിക്കുമെന്ന് സ്മിത്തിന്റെ മാനേജറോടും, മാതാപിതാക്കളോടും താന്‍ പറഞ്ഞിരുന്നതാണെന്ന് കോലയുടെ സഹ ഉടമ മിച്ച് ടെയ്‌ലര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com