''ആ പൊസിഷന്‍ നോക്കൂ, എന്റെ കാലത്ത് അങ്ങനെ കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍''; കോഹ് ലിയുടെ ഷോട്ട് കണ്ട് റിച്ചാര്‍ഡ്‌സന്‍

റെക്കോര്‍ഡുകള്‍ക്ക് ഉപരി കോഹ് ലി ബാറ്റ് ചെയ്യുമ്പോള്‍ ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സില്‍ നിന്ന് വന്ന വാക്കുകളാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്
''ആ പൊസിഷന്‍ നോക്കൂ, എന്റെ കാലത്ത് അങ്ങനെ കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍''; കോഹ് ലിയുടെ ഷോട്ട് കണ്ട് റിച്ചാര്‍ഡ്‌സന്‍

തുടരെ രണ്ട് സെഞ്ചുറികളുമായി റണ്‍മല കീഴടക്കുകയാണ് ഇന്ത്യന്‍ നായകന്‍. ഒപ്പം ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുകയും. വിന്‍ഡിസിനെതിരായ അവസാന ഏകദിനത്തില്‍ 99 പന്തില്‍ നിന്നും 114 റണ്‍സ് നേടി മടങ്ങുമ്പോള്‍ റെക്കോര്‍ഡുകള്‍ പലതും കോഹ് ലി മറകടന്നിരുന്നു. പക്ഷേ, റെക്കോര്‍ഡുകള്‍ക്ക് ഉപരി കോഹ് ലി ബാറ്റ് ചെയ്യുമ്പോള്‍ ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സില്‍ നിന്ന് വന്ന വാക്കുകളാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. 

ഹോള്‍ഡറിന്റെ ഡെലിവറിയില്‍ എക്‌സ്ട്രാ കവറിലേക്ക് കളിച്ച കോഹ് ലിയുടെ ഷോട്ട് കണ്ട് റിച്ചാര്‍ഡ്‌സന്‍ കമന്ററി ബോക്‌സിലിരുന്ന് പറഞ്ഞു, ആ ഷോട്ട് കളിക്കുമ്പോള്‍ കോഹ് ലിയുടെ ബോഡി പൊസിഷന്‍ നോക്കൂ, എന്തൊരു മനുഷ്യന്‍, എന്റെ കാലത്ത് അങ്ങനെയൊരു ഷോട്ട് കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എനിക്ക് സന്തോഷമായേനെ....

94 പന്തില്‍ നിന്നായിരുന്നു കോഹ് ലി സെഞ്ചുറി തികച്ചത്. അതില്‍  56 റണ്‍സ് വന്നത് സിംഗിളുകളും ഡബിള്‍സും വഴി. 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് വയ്ക്കാനും കോഹ് ലിക്കായി. തന്റെ 43ാം സെഞ്ചുറിയാണ് കോഹ് ലി അവിടെ കുറിച്ചത്. വിന്‍ഡിസ് മണ്ണില്‍ നാല് സെഞ്ചുറി നേടുന്ന ആദ്യ താരമായി കോഹ് ലി. മൂന്ന് സെഞ്ചുറികള്‍ വീതം നേടിയ ഹാഷിം അംല, ജോ റൂട്ട്, മാത്യു ഹെയ്ഡന്‍ എന്നിവരെയാണ് കോഹ് ലി മറികടന്നത്. 

ഒരു ദശകത്തില്‍ 20,000 റണ്‍സ് നേടുന്ന ആദ്യ താരവുമായി കോഹ് ലി. ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റെക്കോര്‍ഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഒപ്പവും കോഹ് ലി എത്തി. 9 സെഞ്ചുറികളാണ് ഓസീസിനെതിരെ സച്ചിന്‍ നേടിയത്. കോഹ് ലി വിന്‍ഡിസിനെതിരേയും 9 സെഞ്ചുറി കുറിച്ചു കഴിഞ്ഞു. സച്ചിന് ഓസീസിനെതിരെ 9 സെഞ്ചുറികള്‍ നേടാന്‍ 70 ഇന്നിങ്‌സ് വേണ്ടി വന്നപ്പോള്‍ കോഹ് ലിക്ക് 35 ഏകദിനങ്ങള്‍ വേണ്ടി വന്നുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com