ലങ്കയ്ക്കെതിരായ ടെസ്റ്റിന് ഇടയില്‍ ബോള്‍ട്ടിന്റെ ഹെല്‍മെറ്റിന് ഇടയില്‍ കുടുങ്ങിയ പന്താണ് ആരാധകര്‍ക്കിടയില്‍ കൗതുകം തീര്‍ത്തത്. പന്ത് എവിടെ എന്നറിയാതെ പതറിയ ബോള്‍ട്ടിനെ കണ്ട് ലങ്കന്‍ താരങ്ങള്‍ക്ക് വരെ ചിരിയടക്കാനായില്ല.
കിവീസ് ഇന്നിങ്സിന്റെ 82ാം ഓവറിലായിരുന്നു സംഭവം. ലസിത് എമ്പുല്ദെനിയയുടെ ഡെലിവറിയില്‍ ബോള്‍ട്ട് സ്വീപ് ഷോട്ടിന് ശ്രമിച്ചു. എന്നാല്‍, ടോപ് എഡ്ജ് ആയി പന്ത് ബോള്‍ട്ടിന്റെ ഹെല്‍മറ്റിന്റെ ഗ്രില്ലിന് ഇടയില്‍ കുടുങ്ങി. ഒരു നിമിഷം പന്ത് എങ്ങോട്ടാണ് പോയത് എന്നറിയാതെ ബോള്‍ട്ട് പതറി.
ഒടുവില്‍ ബോള്‍ട്ടിന്റെ ഹെല്‍മറ്റില്‍ നിന്നും പന്തെടുത്ത് കളി തുടര്‍ന്നു. ആരാധകരുടെ ശ്രദ്ധയിലേക്ക് അപ്പോഴേക്കും ഈ സംഭവം എത്തിയിരുന്നു. കോട്ട് ആന്‍ഡ് ബോള്‍ട്ട് എന്ന് എഴുതിയാണ് ബോള്‍ട്ടിന്റെ ഹെല്‍മെറ്റിന് ഇടയില്‍ പന്ത് കുടുങ്ങിയ ഫോട്ടോ ഐസിസി ഷെയര്‍ ചെയ്തത് തന്നെ...ആരാധകരും ട്രോളുമായി എത്തുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ