പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചെല്‍സിയെ വീഴ്ത്തി; യുവേഫ സൂപ്പര്‍ കപ്പ് ലിവര്‍പൂളിന്, അവിടേയും വിവാദം

പെനാല്‍റ്റി എടുക്കുന്ന സമയം, ഗോള്‍ കീപ്പറുടെ ഒരു കാല് എങ്കിലും ഗോള്‍ ലൈനില്‍ ഉണ്ടാവണം എന്നാണ് പുതിയ നിയമം
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചെല്‍സിയെ വീഴ്ത്തി; യുവേഫ സൂപ്പര്‍ കപ്പ് ലിവര്‍പൂളിന്, അവിടേയും വിവാദം

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചെല്‍സിയെ 5-4ന് വീഴ്ത്തി യുവേഫ സൂപ്പര്‍ കപ്പ് ലിവര്‍പൂളിന്. നിശ്ചിയ സമയത്തും അധിക സമയത്തും സമനില പിടിച്ച് ഇരുവരും കട്ടയ്ക്ക് നിന്നതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി പോയത്. 

36ാം മിനിറ്റില്‍ ഒലിവര്‍ ജിറൗഡിലൂടെ വല കുലുക്കി ചെല്‍സി ലീഡെടുത്തെങ്കിലും 48ാം മിനിറ്റില്‍ മനെ ലിവര്‍പൂളിന് സമനില നേടിക്കൊടുത്തു. സമനിലയിലായ കളി നിശ്ചിത സമയം പിന്നിട്ടതോടെ ആവേശത്തിലായി. 95ാം മിനിറ്റില്‍ മനേ വീണ്ടും ഗോള്‍ വല കുലുക്കി ലിവര്‍പൂളിനെ ജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചപ്പോള്‍ പെനാല്‍റ്റി ചെല്‍സിയുടെ രക്ഷയ്‌ക്കെത്തി. 

101ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജോര്‍ജിഞ്ഞോ പാഴാക്കാതെ വലയിലെത്തിച്ചപ്പോള്‍ വീണ്ടും സമനില പൂട്ട്. എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചാം കിക്കെടുത്ത സല ലക്ഷ്യം കാണുകയും, ചെല്‍സിക്ക് വേണ്ടിയെടുത്ത തമ്മി എബ്രഹാമിന് പിഴയ്ക്കുകയും ചെയ്തു. അഡ്രിയാന്റെ സേവാണ് ലിവര്‍പൂളിനെ തുണച്ചത്. 

ഇത് നാലാം തവണയാണ് ലിവര്‍പൂള്‍ യുവേഫ സൂപ്പര്‍ കപ്പ് ജയിക്കുന്നത്. ഏറ്റവും കൂടുതല്‍ വട്ടം യുവേഫ സൂപ്പര്‍ കപ്പ് ജയിച്ചതില്‍ ബാഴ്‌സയ്ക്കും മിലാനും പിന്നിലാണ് ലിവര്‍പൂള്‍ ഇപ്പോള്‍.എന്നാല്‍, എബ്രഹാം സ്‌പോട്ട് കിക്ക് എടുക്കുന്ന സമയം ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ ലൈനിന് പുറത്തായിരുന്നു എന്ന വാദം ഉയര്‍ത്തി ചെല്‍സി ആരാധകര്‍ എത്തുന്നു.

പെനാല്‍റ്റി എടുക്കുന്ന സമയം, ഗോള്‍ കീപ്പറുടെ ഒരു കാല് എങ്കിലും ഗോള്‍ ലൈനില്‍ ഉണ്ടാവണം എന്നാണ് പുതിയ നിയമം എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍, എബ്രാഹാമിന്റെ മിസ് ആയ പെനാല്‍റ്റി വീണ്ടും എടുക്കാന്‍ അവസരം നല്‍കണമായിരുന്നു എന്നാണ് ആരാധകരുടെ വാദം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com