16 വര്‍ഷത്തിന് ഇടയിലെ ഏറ്റവും വേഗമേറിയ തോല്‍വി;  ഞെട്ടിക്കുന്ന വീഴ്ച ഫെഡറര്‍ക്കുള്ള മുന്നറിയിപ്പ്

സിന്‍സിനാട്ടി ഓപ്പണില്‍ ഫെഡററെ പുറത്താക്കാന്‍ റഷ്യന്‍ ക്വാളിഫയര്‍ ആന്ദ്രേ റബ്ലെവിന് വേണ്ടിവന്നത് ഒരു മണിക്കര്‍ മാത്രം
16 വര്‍ഷത്തിന് ഇടയിലെ ഏറ്റവും വേഗമേറിയ തോല്‍വി;  ഞെട്ടിക്കുന്ന വീഴ്ച ഫെഡറര്‍ക്കുള്ള മുന്നറിയിപ്പ്

യുഎസ് ഓപ്പണിന് മുന്‍പ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്ക് കനത്ത പ്രഹരം. സിന്‍സിനാട്ടി മാസ്റ്റേഴ്‌സില്‍ ഫെഡററെ പുറത്താക്കാന്‍ റഷ്യന്‍ ക്വാളിഫയര്‍ ആന്ദ്രേ റബ്ലെവിന് വേണ്ടിവന്നത് ഒരു മണിക്കര്‍ മാത്രം. 6-3,6-4 എന്ന സ്‌കോറിന് മൂന്നാം റൗണ്ടര്‍ ഫെഡറര്‍ വീണു. 

16 വര്‍ഷത്തിന് ഇടയിലെ ഏറ്റവും വേഗമേറിയ തോല്‍വിയിലേക്കാണ് ഫെഡറര്‍ ഇവിടെ വീണത്. 21കാരനായ റബ്ലെവ് മൂന്നാം സീഡായ ഫെഡററെ 62 മിനിറ്റുകൊണ്ടാണ് കെട്ടുകെട്ടിച്ചത്. 2003ല്‍ 54 മിനിറ്റുകൊണ്ട് ഫ്രാങ്കോ സ്‌ക്വല്ലറി തോല്‍പ്പിച്ചതിന് ശേഷം ഇത്രയും വേഗത്തില്‍ ഫെഡറര്‍ ആര്‍ക്ക് മുന്‍പിലും മുട്ടുമടക്കിയിട്ടില്ല. 

അവന്‍ നിറഞ്ഞു കളിക്കുകയായിരുന്നു. എല്ലായിടത്തും റബ്ലെവായിരുന്നു. ഡിഫന്‍സിലും ഒഫന്‍സിലും, സെര്‍വ് ചെയ്യുന്നതിലും എല്ലാം. എനിക്ക് ഒരു സാധ്യതയും നല്‍കിയില്ല. അതുകൊണ്ട് തന്നെ എനിക്ക് പ്രയാസമേറിയതായിരുന്നു...തന്നെ ഞെട്ടിച്ച റഷ്യന്‍ യുവതാരത്തെ കുറിച്ച് ഫെഡറര്‍ പറഞ്ഞത് ഇങ്ങനെ..

ഏഴ് വട്ടം ഇവിടെ ചാമ്പ്യനായ താരത്തെയാണ് എഴുപതാം റാങ്കുകാരന്‍ തുരത്തിയത്. എന്നാല്‍, ഇവിടെയേറ്റ പ്രഹരം തന്നെ ബാധിക്കില്ലെന്നാണ് ഫെഡറര്‍ പറയുന്നത്. പരിക്കുകളില്ലാതെ, നല്ല മാനസികാവസ്ഥയോടെയാണ് ഞാന്‍ കളിച്ചത്. കളിയുടെ ഫലം എന്തായിരുന്നാലും, ഇവിടെ കളിക്കാന്‍ എത്താന്‍ സാധിച്ചതിലാണ് ഞാന്‍ സന്തുഷ്ടന്‍. എനിക്ക് നല്ല പരിശീലന സമയമായിരുന്നു ഈ ടൂര്‍ണമെന്റ് എന്നും ഫെഡറര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com