ഞെട്ടരുത്, സച്ചിനൊപ്പമെത്തി ടിം സൗത്തി; ബൗളിങ്ങിലല്ല, അതും പത്താമനായി ഇറങ്ങി

ടിം സൗത്തി എന്ന പേര് കേള്‍ക്കുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ ഓര്‍മയിലേക്കെത്തുക?
ഞെട്ടരുത്, സച്ചിനൊപ്പമെത്തി ടിം സൗത്തി; ബൗളിങ്ങിലല്ല, അതും പത്താമനായി ഇറങ്ങി

ടിം സൗത്തി എന്ന പേര് കേള്‍ക്കുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ ഓര്‍മയിലേക്കെത്തുക? സ്വിങ് ചെയ്‌തെത്തുന്ന ഡെലിവറികള്‍, വിക്കറ്റ് വീഴ്ത്തുന്നതിലെ കഴിവോ? അതോ ഫീല്‍ഡിങ്ങിലെ മികവോ? സൗത്തിയുടെ കൂറ്റനടികളോ? സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സിക്‌സ് റെക്കോര്‍ഡിന് ഒപ്പമെത്തി സൗത്തി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? 

ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറത്തിയ സിക്‌സുകളുടെ കണക്കിനൊപ്പമെത്തി ടിം സൗത്തി. ലങ്കയ്‌ക്കെതിരായ ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് സൗത്തി ഈ നേട്ടം സ്വന്തമാക്കിയത്. പത്താമനായി ഇറങ്ങി 19 പന്തില്‍ നിന്നും 14 റണ്‍സ് എടുത്ത ഇന്നിങ്‌സിലാണ് സൗത്തി സച്ചിനൊപ്പം നേട്ടം പങ്കിട്ടത്. 

ലങ്കന്‍ ഓഫ് സ്പിന്നര്‍ ധനഞ്ജയ സില്‍വയെ കൂറ്റന്‍ സിക്‌സിന് പറത്തിയായിരുന്നു അത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോള്‍ സൗത്തിക്കും സച്ചിനും 69 സിക്‌സ് വീതമുണ്ട്. 329 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ 69 സിക്‌സ് പറത്തിയത്. സൗത്തിക്കാവട്ടെ വേണ്ടിവന്നത് 89 ഇന്നിങ്‌സ് മാത്രം. സച്ചിനെ മറികടക്കാനും, 70 സിക്‌സുകളുള്ള യുനസ് ഖാനെ മറികടക്കാനും സൗത്തിക്കിനി ഒരു ബിഗ് ഹിറ്റ് കൂടി മതി. 

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് എന്ന നേട്ടം കീവീസിന്റെ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരിലാണ്. 176 ഇന്നിങ്‌സില്‍ നിന്നും 107 സിക്‌സാണ് മക്കല്ലം പറത്തിയത്. ടെസ്റ്റിലെ സിക്‌സുകളില്‍ സെഞ്ചുറിയടിച്ച മറ്റൊരു താരം ആദം ഗില്‍ക്രിസ്റ്റാണ്. 137 ഇന്നിങ്‌സില്‍ നിന്ന് 100 സിക്‌സാണ് ഗില്‍ക്രിസ്റ്റ് പറത്തിയത്. 98 സിക്‌സുമായി ഗെയ്ല്‍, 97 സിക്‌സുമായി കാലിസ്, 91 സിക്‌സുമായി സെവാഗ് എന്നിവരാണ് ലിസ്റ്റില് പിന്നെയുള്ളവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com