നഗ്നയായി ബെയ്ല്‍സ് തെറിപ്പിച്ച് സാറ ടെയ്‌ലര്‍, ഈ ഫോട്ടോഷൂട്ടിന് ഒരു കാരണമുണ്ട്‌

വിക്കറ്റ് കീപ്പിങ് ഗ്ലൗസ് മാത്രം കയ്യിലണിഞ്ഞ് പ്രത്യക്ഷപ്പെട്ട ഇംഗ്ലണ്ട് താരം സാറാ ടെയ്‌ലറാണ് ആരാധകര്‍ക്കിടയിലെ ഇപ്പോഴത്തെ സംസാര വിഷയം
നഗ്നയായി ബെയ്ല്‍സ് തെറിപ്പിച്ച് സാറ ടെയ്‌ലര്‍, ഈ ഫോട്ടോഷൂട്ടിന് ഒരു കാരണമുണ്ട്‌

ലണ്ടന്‍: നഗ്നയായി, വിക്കറ്റ് കീപ്പിങ് ഗ്ലൗസ് മാത്രം കയ്യിലണിഞ്ഞ് പ്രത്യക്ഷപ്പെട്ട ഇംഗ്ലണ്ട് താരം സാറാ ടെയ്‌ലറാണ് ആരാധകര്‍ക്കിടയിലെ ഇപ്പോഴത്തെ സംസാര വിഷയം. ഇവിടെ സാറ നഗ്നയായി പ്രത്യക്ഷപ്പെട്ടത് മോഡലിങ്ങുമായി ബന്ധപ്പെട്ടൊന്നുമല്ല. വനിതകളുടെ മാനസികാരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് സാറ അതിന് മുതിര്‍ന്നത്. 

സ്ത്രീകള്‍ക്കായുള്ള ആരോഗ്യ മാഗസിനിന്റെ കവര്‍ പേജിലാണ് സാറ ടെയ്‌ലര്‍ നഗ്നയായി , വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിഞ്ഞ് സ്റ്റംപ് ചെയ്യാന്‍ നില്‍ക്കുന്ന വിധം പ്രത്യക്ഷപ്പെട്ടത്. ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ സാറ ആരാധകരുമായി പങ്കുവയ്ക്കുന്നു. എന്റെ കംഫേര്‍ട്ട് സോണില്‍ നിന്ന് പുറത്ത് വന്നാണ് ഞാനിത് ചെയ്തത് എന്ന് എന്നെ അറിയുന്നവര്‍ക്ക് മനസിലാവുമെന്നും സാറ പറയുന്നു. 

എന്നാല്‍, ഇങ്ങനെ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞതോര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നുണ്ട്. എന്റെ ശരീരം പലപ്പോഴും എനിക്ക് പ്രശ്‌നമായിരുന്നു. അതുകൊണ്ട് തന്നെ, ഇങ്ങനെ പ്രത്യക്ഷപ്പെടുക എന്നതിലേക്കെത്താന്‍ എനിക്കതെല്ലാം മറികടക്കേണ്ടിയിരുന്നു. എല്ലാ സ്ത്രീയും സുന്ദരിമാരാണ് ഓര്‍ക്കൂ...സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sarah Taylor (@sjtaylor30) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com