ഹോട്ട്‌സ്റ്റാറിന്റെ അപ്രതീക്ഷിത നീക്കം; ഐപിഎല്ലിന്റെ അസോസിയേറ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറി

കരാറിലെ എക്‌സിറ്റ് ക്ലോസ് അനുസരിച്ച് പിന്മാറാന്‍ ഹോട്ട്‌സ്റ്റാര്‍ തീരുമാനിക്കുകയായിരുന്നു എന്ന് ബിസിസിഐ അധികൃതര്‍ പറയുന്നു
ഹോട്ട്‌സ്റ്റാറിന്റെ അപ്രതീക്ഷിത നീക്കം; ഐപിഎല്ലിന്റെ അസോസിയേറ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറി

മുംബൈ: ഐപിഎല്ലിന്റെ അസോസിയേറ്റ് സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്നും പിന്മാറി ഹോട്ട്‌സ്റ്റാര്‍. ഐപിഎല്ലുമായുള്ള കരാറിലെ എക്‌സിറ്റ് ക്ലോസ് പ്രകാരം ഹോട്ട്‌സ്റ്റാര്‍ പിന്‍മാറുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 40 മുതല്‍ 80 കോടി രൂപ വരെയാണ് ഐപിഎല്ലിന്റെ അസോസിയേറ്റ് സ്‌പോണ്‍സറാവാന്‍ വേണ്ട തുക. പ്രതിവര്‍ഷം 42 കോടി രൂപ വരുന്നതാണ് ഐപിഎല്ലുമായി ഹോട്ട്‌സ്റ്റാറിനുണ്ടായിരുന്ന കരാര്‍. 

കരാറിലെ എക്‌സിറ്റ് ക്ലോസ് അനുസരിച്ച് പിന്മാറാന്‍ ഹോട്ട്‌സ്റ്റാര്‍ തീരുമാനിക്കുകയായിരുന്നു എന്ന് ബിസിസിഐ അധികൃതര്‍ പറയുന്നു. അസോസിയേറ്റ് സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്ന് പിന്‍മാറിയെങ്കിലും, ഐപിഎല്ലിന്റെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം ഹോട്ട്‌സ്റ്റാര്‍ തുടരും. 16,347.5 കോടി രൂപയ്ക്കാണ് ഐപിഎല്ലിന്റെ മീഡിയ റൈറ്റ്‌സ് 2017ല്‍ സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്. 30 കോടി പ്രേഷകര്‍ ഹോട്ട്‌സ്റ്റാറിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഹോട്ട്‌സ്റ്റാറില്‍ കണ്ടതിനേക്കാള്‍ 74 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിലും ഡിജിറ്റല്‍ സ്ട്രീമിങ്ങില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടതില്‍ ഹോട്ട്‌സ്റ്റാര്‍ റെക്കോര്‍ഡ് തീര്‍ത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com