ഇതെന്താണ് ഈ കാട്ടിക്കൂട്ടുന്നത്? ചിരി നിര്‍ത്താന്‍ പാടുപെടും സ്മിത്ത് പന്ത് കളിക്കാതെ വിടുന്നത് കണ്ടാല്‍

ആഷസില്‍ സ്മിത്ത് പന്തില്‍ ബാറ്റ് വയ്ക്കാതെ ഒഴിയുന്ന രീതിയാണ് ആരാധകരെ ചിരിപ്പിച്ച് കൊല്ലുന്നത്
ഇതെന്താണ് ഈ കാട്ടിക്കൂട്ടുന്നത്? ചിരി നിര്‍ത്താന്‍ പാടുപെടും സ്മിത്ത് പന്ത് കളിക്കാതെ വിടുന്നത് കണ്ടാല്‍

ലോര്‍ഡ്‌സ്‌:ആഷസ് ടെസ്റ്റില്‍ പതറി നിന്നിടത്ത് നിന്നും ടീമിനെ വിജയത്തിലേക്ക് എത്തിച്ചാണ് സ്റ്റീവ് സ്മിത്ത് തന്റെ മടങ്ങി വരവ് ആഘോഷിച്ചത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടി, നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ താനാണെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടു സ്മിത്ത്. ആഷസിലെ രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയില്‍ ഓസീസ് പരുങ്ങുമ്പോഴും ക്രീസില്‍ പ്രതീക്ഷയായി സ്മിത്തുണ്ട്...അങ്ങനെ എല്ലാവരും സ്മിത്തിനെ പ്രശംസ കൊണ്ട് മൂടുന്നതിന് ഇടയില്‍ ചിരിപ്പിക്കുന്ന ചിലതും സ്മിത്തിന്റേതായി പുറത്തു വരുന്നുണ്ട്. 

ആഷസില്‍ സ്മിത്ത് പന്തില്‍ ബാറ്റ് വയ്ക്കാതെ ഒഴിയുന്ന രീതിയാണ് ആരാധകരെ ചിരിപ്പിച്ച് കൊല്ലുന്നത്. ചില ഡെലിവറികളില്‍ ഷോട്ടുതിര്‍ക്കാനോ, പ്രതിരോധിക്കാനോ സ്മിത്ത് തയ്യാറല്ല. മറ്റ് ചിലതില്‍ പന്ത് കടന്നു പോയതിന് ശേഷമെല്ലാം വിചിത്ര ഷോട്ടുകള്‍ക്ക് സ്മിത്ത് ശ്രമിക്കുന്നുമുണ്ട്...

കൗണ്ടി ചാമ്പ്യന്‍ഷിപ്പാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്മിത്തിന്റെ ഒഴിഞ്ഞു മാറലുകളെല്ലാം ചേര്‍ത്ത് എത്തുന്നത്. സംഭവം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സ്മിത്തിന്റെ മാനറിസങ്ങള്‍ കണ്ട് ചിരി നിര്‍ത്താനാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com