കോഹ് ലി-രോഹിത് പോര് എങ്ങനെ കൈകാര്യം ചെയ്തു? അഭിമുഖത്തില്‍ രവി ശാസ്ത്രി മറുപടി നല്‍കിയത് ഇങ്ങന

ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യം തനിക്ക് നേരിടേണ്ടി വന്നുവെന്നാണ് രവി ശാസ്ത്രി പറയുന്നത്
കോഹ് ലി-രോഹിത് പോര് എങ്ങനെ കൈകാര്യം ചെയ്തു? അഭിമുഖത്തില്‍ രവി ശാസ്ത്രി മറുപടി നല്‍കിയത് ഇങ്ങന

കോഹ് ലി-രോഹിത് പോര് എന്ന വാര്‍ത്ത ലോകകപ്പിന് പിന്നാലെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. അങ്ങനെയൊന്നില്ല എന്ന് കോഹ് ലി പറയുമ്പോള്‍ പോലും കാര്യങ്ങള്‍ അത്ര സുഖകരമല്ല എന്ന് വ്യക്തമാണ്. ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യം തനിക്ക് നേരിടേണ്ടി വന്നുവെന്നാണ് രവി ശാസ്ത്രി പറയുന്നത്. 

കോഹ് ലി-രോഹിത് പോര് എന്നത് സത്യമായിരുന്നു എങ്കില്‍ എങ്ങനെ അതിനെ നേരിടും എന്നായിരുന്നു ചോദ്യം. എന്നാല്‍, അവര്‍ തമ്മില്‍ ഭിന്നതയൊന്നുമില്ലെന്ന് ഞാന്‍ ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി അംഗങ്ങള്‍ക്ക് മുന്‍പാകെ പറഞ്ഞു. 'എന്ത് ഉത്തരമാണ് ആ ചോദ്യത്തിന് നല്‍കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും ഞാന്‍ പറഞ്ഞു, അങ്ങനെയൊന്ന് ഉണ്ടായാല്‍ അതിനെ വളരാന്‍ ഞാന്‍ അനുവദിക്കുകയില്ല'. 

'അവിടെ ഞാന്‍ ബിസിസിഐയുടെ സഹായം തേടും. കാരണം, സന്തോഷമുള്ള ഡ്രസിങ് റൂം ആണ് എനിക്ക് ആവശ്യമെന്ന്' ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റിക്ക് മറുപടി നല്‍കിയതായി രവി ശാസ്ത്രി പറയുന്നു. മൈക്ക് ഹെസന്‍, ടോം മൂഡി എന്നിവരെ പിന്തള്ളിയാണ് ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com