ക്രിക്കറ്റില്‍ നിന്നും ഇടവേള, പുതിയ ലാംബോര്‍ഗിനിയുമായി നിരത്തുകളില്‍ ഹര്‍ദിക്കും ക്രുനാലും

ലാംബോര്‍ഗിനി ഹര്‍കാന്‍ ഇവോയില്‍ മുംബൈയിലെ നിരത്തുകളിലേക്കാണ് ഇവര്‍ ഇറങ്ങിയത്
ക്രിക്കറ്റില്‍ നിന്നും ഇടവേള, പുതിയ ലാംബോര്‍ഗിനിയുമായി നിരത്തുകളില്‍ ഹര്‍ദിക്കും ക്രുനാലും

ക്രിക്കറ്റില്‍ നിന്നുള്ള ഇടവേള ആസ്വദിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും. ഇതിനിടയില്‍, തങ്ങളുടെ പുതിയ കാറില്‍ ചുറ്റുന്ന ഇരുവരുടേയും വീഡിയോയാണ് ആരാധകര്‍ക്ക് മുന്‍പിലേക്കെത്തുന്നത്. 

ലാംബോര്‍ഗിനി ഹര്‍കാന്‍ ഇവോയില്‍ മുംബൈയിലെ നിരത്തുകളിലേക്കാണ് ഇവര്‍ ഇറങ്ങിയത്. ഹര്‍ദിക്കിന്റെ പുതിയ ടോയ് കണ്ട കൗതുകം പങ്കുവയ്ക്കുകയാണ് ആരാധകര്‍. 3.73 കോടി രൂപ വിലവരുന്നതാണ് ഇവരുടെ പുതിയ വാഹനം. 

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ലാംബോര്‍ഗിനിയുടെ ഈ മോഡല്‍ ഇന്ത്യയില്‍ ഇറക്കിയത്. മേഴ്‌സിഡസിന്റെ എഎംജി ജിടിആര്‍, പോര്‍ഷേ 911, ഫെരാരി 488 ജിടിബി എന്നിവയോട് കിടപിടിക്കുന്നതാണ് ലാംബോര്‍ഗിനിയുടെ പുതിയ ഹര്‍കാന്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by yogen shah (@yogenshah_s) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com