സ്മിത്തിന്റെ പരിക്ക്; തലവേദനയും അസ്വസ്ഥതകളും തുടരുന്നു, ആശങ്കയ്ക്കിടെ അഞ്ചാം ദിനം സ്മിത്തിനെ കളിപ്പിക്കാതെ ഓസ്‌ട്രേലിയ

ഐസിസിയുടെ പുതിയ നിയമം അനുസരിച്ച് പരിക്കേറ്റ് പിന്മാറുന്ന താരത്തിന് പകരം മറ്റൊരു താരത്തെ ഓസ്‌ട്രേലിയ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി
സ്മിത്തിന്റെ പരിക്ക്; തലവേദനയും അസ്വസ്ഥതകളും തുടരുന്നു, ആശങ്കയ്ക്കിടെ അഞ്ചാം ദിനം സ്മിത്തിനെ കളിപ്പിക്കാതെ ഓസ്‌ട്രേലിയ

ലോര്‍ഡ്‌സ്‌: ആഷസ് ടെസ്റ്റിന്റെ നാലാം ദിനം ആര്‍ച്ചറുടെ ബൗണ്‍സറില്‍ തലയ്ക്ക് പരിക്കേറ്റ സ്റ്റീവ് സ്മിത്ത് രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം കളിക്കില്ല. ഐസിസിയുടെ പുതിയ നിയമം അനുസരിച്ച് പരിക്കേറ്റ് പിന്മാറുന്ന താരത്തിന് പകരം മറ്റൊരു താരത്തെ ഓസ്‌ട്രേലിയ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. 

ലബുഷെയ്ന്‍ ആണ് സ്മിത്തിന് പകരം ഓസീസ് ടീമിലേക്ക് എത്തിയത്. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് സമ്പ്രദായം ആഷസ് ടെസ്റ്റ് മുതല്‍ പരീക്ഷിക്കുമെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു. നേരത്തെ, പരിക്ക് പറ്റി കളിക്കളം വീടുന്ന താരത്തിന് പകരം ഫീല്‍ഡ് ചെയ്യാന്‍ മറ്റൊരു താരത്തെ ഇറക്കാനായിരുന്നു എങ്കിലും ബാറ്റും ബൗളും ചെയ്യാനായിരുന്നില്ല. 

സ്മിത്തിന് പകരം ഇറങ്ങിയിരിക്കുന്ന ലബുഷെയ്‌നിന് ബാറ്റും ബൗളും ചെയ്യാം. ആഷസ് രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം തുടരെയുള്ള ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളുകളാണ് സ്മിത്തിനെ വീഴ്ത്തിയത്. ആദ്യം ഷോള്‍ഡറിലും, പിന്നാലെ തലയിലും ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റു. 

തലയ്ക്ക് പരിക്കേറ്റതിന് ശേഷം സ്മിത്ത് കളി തുടര്‍ന്നെങ്കിലും, ആ
ഷസിലെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി എന്നത് എട്ട് റണ്‍സ് അകലെ സ്മിത്തില്‍ നിന്നും അകന്ന് പോയി. 92 റണ്‍സില്‍ നില്‍ക്കെ സ്മിത്തിനെ വോക്‌സ് പുറത്താക്കി. പരിക്കേറ്റതിന് ശേഷവും ക്രീസിലേക്കെത്താന്‍ സ്മിത്തിന് സാധിച്ചതോടെ പരിക്ക് ഗുരുതരമല്ലെന്ന വിലയിരുത്തലാണ് ഉയര്‍ന്നത്. 

എന്നാല്‍, ടെസ്റ്റിന്റെ അഞ്ചാം ദിവസമായ രാവിലെ ഉറക്കമുണരുമ്പോള്‍ തലവേദനയും മറ്റ് അസ്വസ്ഥതയും സ്മിത്തിനുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ടെസ്റ്റിന്റെ അവസാന ദിവസം താരത്തെ കളിപ്പിക്കാതിരുന്നത് എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രസ്താവനയില്‍ പറയുന്നത്.രാത്രി മുഴുവന്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു സ്മിത്ത് എങ്കിലും, രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുതല്‍ സ്മിത്തിന് ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com