അകന്‍ഷാ രഞ്ജനുമായി പ്രണയത്തിലാണോ?; തുറന്നുപറഞ്ഞ് കെഎല്‍ രാഹുല്‍

പ്രണയത്തെ കുറിച്ച് മനസ്സുതുറന്ന് ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍ 
അകന്‍ഷാ രഞ്ജനുമായി പ്രണയത്തിലാണോ?; തുറന്നുപറഞ്ഞ് കെഎല്‍ രാഹുല്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍ പഞ്ചാബി താരം സോനം ബജ്‌വയുമായി പ്രണയത്തിലാണ് എന്നതായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീട് രാഹുലിന്റെ പ്രണയിനി സുനില്‍ ഷെട്ടിയുടെ മകള്‍ ആദിയ ഷെട്ടി ആണെന്നു വാര്‍ത്തകളുണ്ടായി. എന്നാല്‍ ഇപ്പോള്‍ മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ ആകാന്‍ഷാ രഞ്ജന്‍ കപൂറുമായി ബന്ധപ്പെടുത്തിയാണ് രാഹുലിന്റെ പേര് ഉയരുന്നത്.ആലിയ ബട്ടിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് ആകാന്‍ഷ കൂടുതല്‍ പ്രശസ്തയാകുന്നത്. 

ബോംബൈ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാഹുല്‍ മനസ്സു തുറക്കുകയായിരുന്നു. രാഹുലിനെ ബന്ധിപ്പിച്ച് വരുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് 'ശ്രദ്ധിക്കാറില്ല' എന്നായിരുന്നു പ്രതികരണം ''എന്റെ വ്യക്തി ജീവിതത്തെ കുറിച്ചു തുറന്നു സംസാരിക്കരുത് എന്നു ഞാന്‍ പഠിച്ചു. ക്രിക്കറ്റ് ആണ് എനിക്കിപ്പോള്‍ എല്ലാം''– കോഫി വിത് കരണ്‍ വിവാദങ്ങളെ ഓര്‍മിച്ച് താരം പറഞ്ഞു.

പ്രണയത്തിലാണോ എന്നു ചോദിച്ചപ്പോള്‍ വ്യക്ത വരുത്താനും തയാറായില്ല. ''എനിക്ക് സത്യത്തില്‍ അറിയില്ല. അതു കണ്ടെത്തുമ്പോള്‍ നിങ്ങളെ വിളിച്ചു പറയാം''– രാഹുല്‍ മറുപടി നല്‍കി.

കോഫി വിത് കരണ്‍ എന്ന ഷോയിലെ രാഹുലിന്റെ പരാമര്‍ശം ഏറെ വിവാദത്തിന് ഇടവരുത്തിയിരുന്നു. ഹര്‍ദിക് പാണ്ഡ്യയും രാഹുലും ഒന്നിച്ചെത്തിയ എപ്പിസോഡ് സ്ത്രീവിരുദ്ധമായിരുന്നു എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ വിവാദം ഇന്ത്യന്‍ ക്രിക്കറ്റിലെ ഇവരുടെ നിലനില്‍പ്പിനെ വരെ ചോദ്യം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com