നെയ്മറിനെ തരൂ, ഈ മൂന്ന് സൂപ്പര്‍ താരങ്ങളേയും 875 കോടിയും തരാം; പിഎസ്ജിയോട് റയല്‍ മാഡ്രിഡ്

ബ്രസീല്‍ സൂപ്പര്‍ താരവും പാരിസ് സെന്റ് ജെര്‍മെയ്ന്‍ മുന്നേറ്റക്കാരനുമായ നെയ്മറിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്
നെയ്മറിനെ തരൂ, ഈ മൂന്ന് സൂപ്പര്‍ താരങ്ങളേയും 875 കോടിയും തരാം; പിഎസ്ജിയോട് റയല്‍ മാഡ്രിഡ്

പാരിസ്: ബ്രസീല്‍ സൂപ്പര്‍ താരവും പാരിസ് സെന്റ് ജെര്‍മെയ്ന്‍ മുന്നേറ്റക്കാരനുമായ നെയ്മറിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. നെയ്മറിനെ തിരികെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബാഴ്‌സലോണയും തുടരുന്നുണ്ട്. അതിനിടെയാണ് പുതിയ ഓഫറുകളുമായി റയല്‍ പിഎസ്ജിയെ സമീപിച്ചിരിക്കുന്നതെന്ന്  സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഏതാണ്ട് 870 കോടിയോളം രൂപയും ഒപ്പം ഗെരത് ബെയ്ല്‍, ജെയിംസ് റോഡ്രിഗസ്, ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് എന്നിവരെ കൂടി വിട്ടുനല്‍കാമെന്ന വമ്പന്‍ വാഗ്ദാനമാണ് റയല്‍ ഫ്രഞ്ച് ചാമ്പ്യന്‍മാര്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. അതേസമയം ഈ ഓഫറിന്റെ കാര്യത്തില്‍ പിഎസ്ജി ഒരു മറുപടിയും നല്‍കിയിട്ടില്ല. 

റയലിനും ബാഴ്‌സയ്ക്കും പുറമെ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസും ബ്രസീല്‍ താരത്തിന് രംഗത്തുണ്ട്. കഴിഞ്ഞ ദിവസം നെയ്മറിനെ വായ്പാടിസ്ഥാനത്തില്‍ ടീമിലെത്തിക്കാനുള്ള ബാഴ്‌സലോണയുടെ ശ്രമങ്ങളെ പിഎസ്ജി തള്ളിക്കളഞ്ഞിരുന്നു. 

നെയ്മറില്ലാതെ തന്നെ പിഎസ്ജി അവരുടെ ലീഗ് സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. ആദ്യ കളി ജയിച്ച അവരെ രണ്ടാം പോരാട്ടത്തില്‍ റെന്നസ് അട്ടിമറിച്ചു. 2-1നാണ് അവര്‍ തോല്‍വി വഴങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com