ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ലാന്‍സ് ക്ലൂസ്‌നറും; എത്തുന്നത് പുത്തന്‍ തന്ത്രങ്ങളുമായി

മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരവും ഓള്‍റൗണ്ടറുമായ ലാന്‍സ് ക്ലൂസ്‌നര്‍ക്ക് പുതിയ റോള്‍
ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ലാന്‍സ് ക്ലൂസ്‌നറും; എത്തുന്നത് പുത്തന്‍ തന്ത്രങ്ങളുമായി

ജൊഹന്നാസ്ബര്‍ഗ്: മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരവും ഓള്‍റൗണ്ടറുമായ ലാന്‍സ് ക്ലൂസ്‌നര്‍ക്ക് പുതിയ റോള്‍. ഇന്ത്യന്‍  പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ സഹ പരിശീലക സ്ഥാനത്ത് ക്ലൂസ്‌നറെ നിയമിച്ചു. 

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലകരെ പ്രഖ്യാപിച്ചത്. ക്ലൂസ്‌നര്‍ ടീമിന്റെ അസിസ്റ്റന്റ് ബാറ്റിങ് പരിശീലകനാണ്. എട്ട് വര്‍ഷത്തോളം സമയം ദക്ഷിണാഫ്രിക്കയെ പരിശീലിപ്പിച്ചിട്ടുള്ള മുന്‍ പേസര്‍  വിന്‍സെന്റ് ബാണ്‍സും ക്ലൂസ്‌നറിനൊപ്പം പരിശീലക സംഘത്തിലുണ്ട്. 2017 മുതല്‍ ഫീല്‍ഡിങ് പരിശീലകനായി ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമുള്ള ജസ്റ്റിന്‍ ഓണ്‍ ടോംഗാണ് പരിശീലക നിരയിലെ മറ്റൊരു സാന്നിധ്യം. 

ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ്രിക്കന്‍ പരിശീലക സംഘത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രം ക്ലൂസ്‌നര്‍ തന്നെയാണ്. ഇന്ത്യക്കെതിരായ ടി20  പരമ്പരയിലേക്ക് മാത്രമാണ് ക്ലൂസ്‌നറുടെ നിമയനം. ഈ പരമ്പരയ്ക്ക് ശേഷം ക്ലൂസ്‌നര്‍, ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങും.

കളിച്ചിരുന്ന സമയത്ത് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറിലൊരാളായാണ് ക്ലൂസ്‌നര്‍ വിലയിരുത്തപ്പെട്ടത്. ടെസ്റ്റില്‍ 1906 റണ്‍സും 80 വിക്കറ്റുകളും നേടിയ താരം ഏകദിനത്തില്‍ 3576 റണ്‍സും 192 വിക്കറ്റുകളും നേടിയിട്ടുണ്ട്. 

സെപ്റ്റംബര്‍ 15 മുതലാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും, മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുമാണ് പര്യടനത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com