എന്തുകൊണ്ട് ജോണ്ടി റോഡ്‌സിനെ അവഗണിച്ചു? അവസാന മൂന്ന് പേരില്‍ പോലുമില്ല; ചീഫ് സെലക്ടറുടെ വാദം ഇങ്ങനെ

ആരാധകരെ നിരാശപ്പെടുത്തിയ തീരുമാനത്തിന്റെ കാരണം വിശദീകരിക്കുകയാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്
എന്തുകൊണ്ട് ജോണ്ടി റോഡ്‌സിനെ അവഗണിച്ചു? അവസാന മൂന്ന് പേരില്‍ പോലുമില്ല; ചീഫ് സെലക്ടറുടെ വാദം ഇങ്ങനെ

മുംബൈ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലന സ്ഥാനത്തേക്ക് ജോണ്ടി റോഡ്‌സ് എത്തുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പക്ഷേ ഫീല്‍ഡിങ് പരിശീലന സ്ഥാനത്തേക്ക് പരിഗണിച്ച അവസാന മുന്ന് പേരില്‍ പോലും ജോണ്ടി റോഡ്‌സിന്റെ പേരെത്തിയില്ല. ആരാധകരെ നിരാശപ്പെടുത്തിയ തീരുമാനത്തിന്റെ കാരണം വിശദീകരിക്കുകയാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. 

ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് നിലവാരം ഉയര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ആര്‍ ശ്രീധറിനെ വീണ്ടും തെരഞ്ഞെടുത്തത് എന്ന് ചീഫ് സെലക്ടര്‍ പറയുന്നു. ജോണ്ടി റോഡ്‌സ് അവസാന മൂന്നില്‍ പോലും വരാതിരുന്നതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. ലിസ്റ്റിലെ രണ്ടും മൂന്നും പേരുകാരെയാണ് അണ്ടര്‍ 19, ദേശിയ ക്രിക്കറ്റ് അക്കാദമി എന്നിവയില്‍ ഫീല്‍ഡിങ് പരിശീലകനായി നിയമിക്കുക. 

ഈ കാരണത്താലാണ് ജോണ്ടി റോഡ്‌സ് അവസാന മൂന്ന് പേരില്‍ ഇടംപിടിക്കാതിരുന്നത്. ജോണ്ടി റോഡ്‌സ് ഉള്‍പ്പെടെ 9 പേരെയാണ് ഫീല്‍ഡിങ് കോച്ച് സ്ഥാനത്തേക്ക് പരിഗണിച്ചത്. ആര്‍ ശ്രീധറിനൊപ്പം, ബൗളിങ് കോച്ച് ഭാരത് ആരുണും സ്ഥാനം നിലനിര്‍ത്തി. എന്നാല്‍, ലോകകപ്പിലുള്‍പ്പെടെ വലിയ വിമര്‍ശനം നേരിട്ട സഞ്ജയ് ബംഗാറിന് സ്ഥാനം നഷ്ടമായി. വിക്രം റാത്തോറാണ് പുതിയ ബാറ്റിങ് കോച്ച്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com