ഉജ്ജ്വല ശതകവുമായി രഹാനെ; അര്‍ധ സെഞ്ച്വറിയുമായി വിഹാരി; പിടിമുറുക്കി ഇന്ത്യ

കരിയറിലെ പത്താം ടെസ്റ്റ് സെഞ്ച്വറിയുമായി വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തിളങ്ങിയപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ഉജ്ജ്വല ശതകവുമായി രഹാനെ; അര്‍ധ സെഞ്ച്വറിയുമായി വിഹാരി; പിടിമുറുക്കി ഇന്ത്യ

പോര്‍ട് ഓഫ് സ്‌പെയിന്‍: കരിയറിലെ പത്താം ടെസ്റ്റ് സെഞ്ച്വറിയുമായി വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തിളങ്ങിയപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 75 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ നാലാം ദിവസം ലഞ്ചിന് ശേഷം നാല് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെന്ന നിലയിലാണ്. 

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 297 റണ്‍സില്‍ അവസാനിപ്പിച്ച വിന്‍ഡീസിന് പക്ഷേ ഒന്നാം ഇന്നിങ്‌സില്‍ 222 റണ്‍സാണ് കണ്ടെത്താന്‍ സാധിച്ചത്. 75 റണ്‍സ് ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്ന ഇന്ത്യക്കിപ്പോള്‍ ആറ് വിക്കറ്റുകള്‍ ശേഷിക്കെ 395 റണ്‍സ് ലീഡ് സ്വന്തം.   

100 റണ്‍സുമായി രഹാനെയും 80 റണ്‍സുമായി ഹനുമ വിഹാരിയും പുറത്താകാതെ ക്രീസിലുണ്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 51 റണ്‍സില്‍ പുറത്തായി. കെഎല്‍ രാഹുല്‍ (38), മായങ്ക് അഗര്‍വാള്‍ (16), ചേതേശ്വര്‍ പൂജാര (25) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. വെസ്റ്റിന്‍ഡീസിനായി റോസ്റ്റന്‍ ചേസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കെമര്‍ റോച്ച് ഒരു വിക്കറ്റും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com