ഐഎസ്എല്ലില്‍ ഇനി പൂനെ സിറ്റിയില്ല; വരുന്നു ഹൈദരാബാദില്‍ നിന്ന് പുതിയ ടീം

കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് പൂനെ ടീം പിരിച്ചുവിട്ടു
ഐഎസ്എല്ലില്‍ ഇനി പൂനെ സിറ്റിയില്ല; വരുന്നു ഹൈദരാബാദില്‍ നിന്ന് പുതിയ ടീം

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി പൂനെ സിറ്റി ഇനിയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് പൂനെ ടീം പിരിച്ചുവിട്ടു. 

നേരത്തെ പൂനെ സിറ്റിയെ പേരു മാറ്റി ഹൈദരബാദ് ക്ലബ് ആക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതല്ല സംഭവിക്കുന്നത്. പൂനെ സിറ്റി ടീം പിരിച്ച് വിടാന്‍ ആണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. 

പൂനെയ്ക്ക് പകരം ഹൈദരാബാദില്‍ നിന്ന് പുതിയ ഒരു ക്ലബിനെ എടുക്കാനാണ് തീരുമാനം. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമ വരുണ്‍ ത്രിപുരനേനി ഉടമയായ പുതിയ ക്ലബ് പകരം എത്തുമ്പോള്‍ പൂനെയിലെ മുന്‍ താരങ്ങളെയോ ക്ലബ് ഒഫീഷ്യല്‍സിനെയോ ഉള്‍പ്പെടുത്തുകയില്ല. ലോഗോ, പേര് എന്നിവയൊക്കെ തീര്‍ത്തും പുതിയതായിരിക്കും. ഒപ്പം പൂനെ സിറ്റിക്ക് ലഭിച്ച ട്രാന്‍സ്ഫര്‍ വിലക്കും ഹൈദരബാദ് ക്ലബിനെ ബാധിക്കില്ല.

ഹൈദാരബാദിലെ ഗചബൗളി സ്‌റ്റേഡിയം ആകും പുതിയ ക്ലബിന്റെ ഹോം ഗ്രൗണ്ട്. ടീമിന്റെ പേരും ലോഗോയും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com