കിടിലന്‍ റെയിന്‍ബോ ഫ്‌ലിക്കുമായി വിജയന്‍, കണ്ണെടുക്കാനാവാതെ ആരാധകര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2019 01:13 PM  |  

Last Updated: 27th August 2019 01:13 PM  |   A+A-   |  

im_vijayand

 

റെയിന്‍ബോ ഫ്‌ലിക്ക് കൊണ്ട് വിസ്മയിപ്പിക്കുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ ഐ എം വിജയനാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാര വിഷയം. ഇന്ത്യന്‍ മുന്‍ താരം ജോപോള്‍ അഞ്ചേരിയെ ഡ്രിബിള്‍ ചെയ്ത് പ്രായം ഒരു വിഷയമേ അല്ലെന്ന് തെളിയിക്കുകയാണ് വിജയന്‍. 

ജോപോള്‍ അഞ്ചേരിയെ കബളിപ്പിച്ച് കിടിലന്‍ റെയില്‍ബോ ഫ്‌ലിക്കാണ് വിജയനില്‍ നിന്നും വന്നത്. ആരാധകര്‍ അത് ഏറ്റെടുത്തു കഴിഞ്ഞു. 1993 മുതല്‍ വിജയന്‍ വിരമിക്കുന്നത് വരെ ജോ പോള്‍ മധ്യനിരയില്‍ വിജയന് പിന്നിലുണ്ടായിരുന്നു. 

മോഹന്‍ ബഗാന്‍, ജെസിടി, എഫ്‌സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയും ഇരുവരും ഇറങ്ങിയിരുന്നു. 1993, 1997, 1999 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡും, അര്‍ജുനാ അവാര്‍ഡും ഐ എം വിജയനെ തേടിയെത്തിയിട്ടുണ്ട്.