'ബിയര്‍, വിസ്‌കി, നിങ്ങള്‍ ഉദ്ദേശിക്കുന്ന ജ്യൂസ് അതല്ലേ'? ശാസ്ത്രിക്കെതിരെ ആരാധകര്‍

രവി ശാസ്ത്രിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് കൈകളില്‍ ബിയര്‍ കുപ്പിയടക്കം വെച്ചാണ് ആരാധകര്‍ ട്വീറ്റ് ചെയ്യുന്നത്
'ബിയര്‍, വിസ്‌കി, നിങ്ങള്‍ ഉദ്ദേശിക്കുന്ന ജ്യൂസ് അതല്ലേ'? ശാസ്ത്രിക്കെതിരെ ആരാധകര്‍

മൂഹമാധ്യമങ്ങളില്‍ ഒരിക്കല്‍ കൂടി ആരാധകരുടെ ഇരയാവുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ആദ്യ ടെസ്റ്റിന് പിന്നാലെ കോകോ ബേയിലെ കാഴ്ചകള്‍ ആസ്വദിച്ച് രവി ശാസ്ത്രി പങ്കുവെച്ച ചിത്രമാണ് കാര്യം. 

ടൈം ഫോര്‍ സം ജ്യൂസ് എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ശാസ്ത്രി എഴുതിയത്. ഇത് ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. രവി ശാസ്ത്രിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് കൈകളില്‍ ബിയര്‍ കുപ്പിയടക്കം വെച്ചാണ് ആരാധകര്‍ ട്വീറ്റ് ചെയ്യുന്നത്. 

നിങ്ങള്‍ക്ക് മദ്യമാണ് വേണ്ടത്, ജ്യൂസ് അല്ല, അടുത്ത വട്ടം ഫോട്ടോയുടെ സൈഡ് വ്യൂ കൂടി കാണിക്കണം എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ചുള്ള ആദ്യ ടെസ്റ്റില്‍ 318 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ടെസ്റ്റിന് മുന്‍പ് ഇന്ത്യന്‍ നായകന്‍ കോഹ് ലിയുടെ നേതൃത്വത്തില്‍ താരങ്ങള്‍ ഇടവേള ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ശാസ്ത്രിയുടെ ഫോട്ടോയുമെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com