ബൗളര്‍മാരുടെ ഓരോ വിധിയേ! റണ്‍ഔട്ടിന് ശ്രമം, വിക്കറ്റ് കീപ്പറുടെ ഏറില്‍ വീണത് ബൗളര്‍

നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപ് ഇളക്കാനായിരുന്നു വിക്കറ്റ് കീപ്പറുടെ ഹാര്‍ഡ് ത്രോ. പക്ഷേ ത്രോ വന്ന് കൊണ്ടത് ബൗളറുടെ ദേഹത്ത്
ബൗളര്‍മാരുടെ ഓരോ വിധിയേ! റണ്‍ഔട്ടിന് ശ്രമം, വിക്കറ്റ് കീപ്പറുടെ ഏറില്‍ വീണത് ബൗളര്‍

നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപ് ഇളക്കാനായിരുന്നു വിക്കറ്റ് കീപ്പറുടെ ഹാര്‍ഡ് ത്രോ. പക്ഷേ ത്രോ വന്ന് കൊണ്ടത് ബൗളറുടെ ദേഹത്ത്. വേദന സഹിക്കാനാവാതെ ബൗളര്‍ പ്രയാസപ്പെട്ട നിമിഷങ്ങളായിരുന്നു ആരാധകര്‍ക്ക് കൗതുകം തീര്‍ത്ത് നോര്‍ത്ത് ഗ്രൂപ്പ് വിറ്റാലിറ്റി ബ്ലാസ്റ്റ് ട്വന്റി20ക്കിടയില്‍ വന്നത്. 

ഡര്‍ഹാം-യോക് ഷയര്‍ പോരിന് ഇടയില്‍ സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിന്റെ ദേഹത്തേക്കാണ് വിക്കറ്റ് കീപ്പറുടെ ത്രോ വന്നത്. ഡര്‍ഹാം ഇന്നിങ്‌സില്‍ ബാറ്റ്‌സ്മാന്‍ മഹാരാജയുടെ ലെങ്ത് ഡെലിവറിയില്‍ സ്വീപ്പ് ഷോട്ടിന് ശ്രമിച്ചെങ്കിലും കണക്ട് ചെയ്യാനായില്ല. പന്ത് പാഡില്‍ കൊണ്ടതോടെ ബൗളര്‍ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്തു. 

അപ്പിലീന് ഇടയില്‍ സിംഗിള്‍ എടുക്കാനായിരുന്നു ബാറ്റ്‌സ്മാന്റെ ശ്രമം. ഈ സമയം പന്ത് എടുത്ത് നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എറിഞ്ഞ വിക്കറ്റ് കീപ്പര്‍ക്ക് പാടെ പിഴച്ചു. സ്റ്റംപില്‍ നിന്നും അകലെ ബൗളറുടെ കാലുകളിലേക്കാണ് ത്രോ വന്ന് അടിച്ചത്. വിക്കറ്റ് കീപ്പറുടെ ലക്ഷ്യം പിഴച്ച ത്രോയുടെ വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com