നെയ്മര്‍ ന്യൂകാമ്പിന്റെ അരികിലെത്തി! ട്രാന്‍സ്ഫര്‍ തുക ബാഴ്‌സ നല്‍കുക ഈ വിധം

നെയ്മറിന് വേണ്ടി പിഎസ്ജി നല്‍കാനുള്ള തുക ബാഴ്‌സ എങ്ങനെയുണ്ടാക്കുമെന്ന ചോദ്യമാണ് ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്നത്‌
നെയ്മര്‍ ന്യൂകാമ്പിന്റെ അരികിലെത്തി! ട്രാന്‍സ്ഫര്‍ തുക ബാഴ്‌സ നല്‍കുക ഈ വിധം

നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചകളാണ് നെയ്മറിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ബാഴ്‌സയും, പിഎസ്ജിയും തമ്മില്‍ നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് ബാഴ്‌സ ഡയറക്ടര്‍ ജാവിയര്‍ ബോര്‍ഡാസ് പറയുന്നു. ഈ സമയം, നെയ്മറിന് വേണ്ടി പിഎസ്ജി നല്‍കാനുള്ള തുക ബാഴ്‌സ എങ്ങനെയുണ്ടാക്കുമെന്ന ചോദ്യമാണ് ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്നത്‌.

വലിയ തുക തന്നെ ബാഴ്‌സയ്ക്ക് മുന്‍പില്‍ പിഎസ്ജി ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. ഇതോടെ ലോണില്‍ നെയ്മറെ ക്ലബിലേക്ക് എത്തിക്കുന്ന വിധമാവും ബാഴ്‌സ പിഎസ്ജിയുമായി കരാറിലെത്തുക. ബാക്കിയുള്ള തുക അടുത്ത വര്‍ഷം നല്‍കും. 30 മില്യണ്‍ യൂറോ, 40 മില്യണ്‍ യൂറോ എന്നിവയില്‍ ഏതെങ്കിലും തുകയ്ക്കാവാം നെയ്മറെ ബാഴ്‌സ ലോണില്‍ വാങ്ങുക. 

ബാക്കിയുള്ള തുക 120 മില്യണ്‍ യൂറോ അടുത്ത സീസണില്‍ പിഎസ്ജിക്ക് ബാഴ്‌സ നല്‍കി നെയ്മറെ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. നെയ്മറെ ലോണായി നല്‍കുമ്പോള്‍ ലഭിക്കുന്ന തുക സെപ്തംബര്‍ രണ്ടിന് മുന്‍പ് ചിലവഴിച്ച് മറ്റൊരു താരത്തെ ക്ലബിലെത്തിക്കാനാവും പിഎസ്ജി ശ്രമിക്കുക. 

2017ല്‍ 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറുന്നത്. റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയില്‍ എത്തിയെങ്കിലും ഇവിടെ മികവ് കാണിക്കാന്‍ നെയ്മര്‍ക്കായില്ല. രണ്ട് വര്‍ഷം ഫ്രാന്‍സില്‍ തുടര്‍ന്ന നെയ്മര്‍ തിരികെ സ്‌പെയ്‌നിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍, നെയ്മര്‍ക്ക് വേണ്ടി വലിയ വില നല്‍കാന്‍ ബാഴ്‌സ തയ്യാറാവാതിരുന്നതാണ് ട്രാന്‍സ്ഫര്‍ വൈകിച്ചത്.  

നെയ്മര്‍ക്ക് വേണ്ടി പണത്തിനൊപ്പം രണ്ട് ബാഴ്‌സ താരങ്ങളെ നല്‍കാമെന്ന വാദം ബാഴ്‌സ മുന്‍പില്‍ വെച്ചിരുന്നു. ഇതിനോട് പിഎസ്ജി അനുകൂലമായല്ല പ്രതികരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കുട്ടിഞ്ഞോയെ ബാഴ്‌സ ഇന്റര്‍ മിലാന് ലോണായി നല്‍കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com