'കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കണം എന്നില്ല, അതിനര്‍ഥം അവര്‍ വഴക്കിലാണെന്നാണോ'? കോഹ് ലി-രോഹിത് പോരില്‍ സെവാഗ്

തങ്ങള്‍ തമ്മിലെ പോരിനെ കുറിച്ച് ഇരുവരും തുറന്ന് പറയുന്നത് വരെ, അല്ലെങ്കില്‍ അവര്‍ തമ്മിലെ പോര് ഉറപ്പിക്കുന്ന വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നത് വരെ നമുക്ക് ഒന്നും പറയാനാവില്ലെന്ന
'കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കണം എന്നില്ല, അതിനര്‍ഥം അവര്‍ വഴക്കിലാണെന്നാണോ'? കോഹ് ലി-രോഹിത് പോരില്‍ സെവാഗ്

രോഹിത്-കോഹ് ലി പോരെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഞാനും ധോനിയും തമ്മില്‍ വഴക്കാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു ഒരിടയ്ക്ക്. എന്നാല്‍, അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എന്നാണ് സെവാഗ് പറയുന്നത്. 

നാല് അംഗങ്ങള്‍ അടങ്ങുന്ന ഒരു കുടുംബം. അവരില്‍ നാല് പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം എന്നില്ല, ഒരുമിച്ച് പുറത്ത് പോവണം എന്നില്ല. എന്നാള്‍ ഒരു ചടങ്ങിന് അവരെ എല്ലാവരേയും ഒരുമിച്ച് കാണാം. അതുകൊണ്ട് തന്നെ, രോഹിത്തും കോഹ് ലിയും ഒരുമിച്ച് പുറത്ത് പോവുന്നില്ല, ഭക്ഷണം കഴിക്കുന്നില്ല എന്നതിനര്‍ഥം അവര് തമ്മില്‍ പ്രശ്‌നമാണെന്നല്ല എന്നാണ് സെവാഗ് പറയുന്നത്. 

തങ്ങള്‍ തമ്മിലെ പോരിനെ കുറിച്ച് ഇരുവരും തുറന്ന് പറയുന്നത് വരെ, അല്ലെങ്കില്‍ അവര്‍ തമ്മിലെ പോര് ഉറപ്പിക്കുന്ന വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നത് വരെ നമുക്ക് ഒന്നും പറയാനാവില്ലെന്ന് സെവാഗ് ചൂണ്ടിക്കാണിക്കുന്നു. ഞാനും ധോനിയും തമ്മില്‍ പ്രശ്‌നം എന്ന നിലയിലും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അങ്ങനെയൊന്നില്ല. ഏത് മാധ്യമമാണ് ഇത്തരം റിപ്പോര്‍ട്ടുകളുമായി വരുന്നതെന്ന് അറിയില്ലെന്നും സെവാഗ് പറഞ്ഞു. 

രണ്ട് പ്രധാന കളിക്കാര്‍ തമ്മില്‍ പോരെന്ന് പേപ്പറില്‍ കാണുമ്പോള്‍ രസം തോന്നാം. പക്ഷേ യാഥാര്‍ഥ്യത്തില്‍ അതൊന്നുമില്ല. അവര്‍ക്കിടയില്‍ ശരിക്കും പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ പരസ്പരം സംസാരിക്കുന്നതോ, നിര്‍ദേശങ്ങള്‍ കൈമാറുന്നതോ നമ്മള്‍ കാണില്ല. കോഹ് ലി-രോഹിത് പോര് എന്ന് സ്ഥിരികരിച്ചാല്‍ മാത്രമേ എനിക്കതില്‍ പ്രതികരിക്കാനാവു. എന്നാല്‍, അവര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സെവാഗ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com