ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിട്ടിയത് 'എട്ടിന്റെ പണി'

പട്ടിക പുറത്തു വന്നപ്പോള്‍ മറ്റൊരു തരത്തില്‍ പണികിട്ടിയ ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി
ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിട്ടിയത് 'എട്ടിന്റെ പണി'

ലണ്ടന്‍: 2019- 20 ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളുടെ ഗ്രൂപ്പ് നറുക്കെടുപ്പ് പൂര്‍ത്തിയായത് കഴിഞ്ഞ ദിവസമാണ്. മുന്‍ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് ഇന്റര്‍ മിലാന്‍, ബൊറൂസിയ ഡോര്‍ട്മുണ്ട് ടീമുകളെ ഗ്രൂപ്പ് പോരില്‍ തന്നെ നേരിടണം. പട്ടിക പുറത്തു വന്നപ്പോള്‍ മറ്റൊരു തരത്തില്‍ പണികിട്ടിയ ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി. പട്ടിക കണ്ട് ഗെര്‍ഡിയോള പോലും തലയില്‍ കൈവിച്ചിട്ടുണ്ടാകും. 
 
ഗ്രൂപ്പ് സിയില്‍ കളിക്കുന്ന സിറ്റിക്ക് സഹ ടീമുകളുടെ ശക്തിയല്ല ഭയപ്പെടുത്തുന്നത്. താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പിലാണ് സിറ്റി. എന്നാല്‍ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്കായി യാത്ര ചെയ്യേണ്ട ദൂരമാണ് അവര്‍ക്ക് വിനയായി മാറുന്നത്. യാത്ര ചെയ്ത് ടീം തളരുമോയെന്ന ആശങ്കയിലാണ് പരിശീലകന്‍. 

ഉെ്രെകന്‍, ക്രൊയേഷ്യ, ഇറ്റലി ക്ലബുകളായ ഷാക്തര്‍ ഡൊനെറ്റ്‌സ്‌ക്, ഡൈനാമോ സഗ്രേബ്, അറ്റ്‌ലാന്റ ടീമുകളാണ് ഒപ്പമുള്ളത്. ഗ്രൂപ്പ് മത്സരം പൂര്‍ത്തിയാകുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ഏതാണ്ട് 3734 മൈല്‍ യാത്ര ചെയ്തിട്ടുണ്ടാകും. ഇംഗ്ലീഷ് ക്ലബുകളില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ടിവരുന്ന ടീമും സിറ്റി തന്നെ.

ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്ന ടോട്ടനത്തിന് 3584 മൈല്‍ യാത്ര ചെയ്യണം. ലിവര്‍പൂളിന് 2377 മൈല്‍ സഞ്ചരിക്കേണ്ടി വരുമ്പോള്‍ ചെല്‍സിക്ക് 1693 മൈല്‍ മാത്രമാണ് യാത്ര ചെയ്യേണ്ടി വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com