മെസിക്കൊപ്പം ഡിന്നര്‍ എന്നത് ഇതുവരെ ഉണ്ടായിട്ടില്ല, മെസിയെ മിസ് ചെയ്യുന്നെന്ന് സമ്മതിച്ച് ക്രിസ്റ്റിയാനോ

മെസിക്കൊപ്പം ഡിന്നര്‍ എന്നത് ഇതുവരെ ഉണ്ടായിട്ടില്ല, മെസിയെ മിസ് ചെയ്യുന്നെന്ന് സമ്മതിച്ച് ക്രിസ്റ്റിയാനോ

യുവേഫയുടെ മികച്ച മുന്നേറ്റ നിര താരമായി മെസി. ക്രിസ്റ്റിയാനോയേയും, സലയേയും പിന്തള്ളിയാണ് മെസിയുടെ നേട്ടം. ഈ അവാര്‍ഡ് പ്രഖ്യാപനം മാത്രമായിരുന്നില്ല ആരാധകര്‍ക്കായി കാത്തിരുന്നത്. ഫുട്‌ബോളിലെ രണ്ട് ഇതിഹാസ താരങ്ങള്‍ ഒരുമിച്ചുള്ള അഭിമുഖവും ആരാധകര്‍ക്ക് മുന്‍പിലേക്കെത്തി.

അവിടെ ക്രിസ്റ്റ്യാനോയായിരുന്നു കൂടുതല്‍ സ്‌കോര്‍ ചെയ്തത്. ആരാധകര്‍ക്ക് കൂടുതല്‍ കൗതുകമായതും ക്രിസ്റ്റിയാനോയുടെ വാക്കുകള്‍ തന്നെ. മെസിയെ ഒപ്പമിരുത്തി ക്രിസ്റ്റ്യാനോ പറഞ്ഞത് ഇങ്ങനെ, ഫുട്‌ബോളില്‍ ഇതുപോലൊന്ന് ഇതിന് മുന്‍പ് സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. രണ്ട് പേര്‍ ഒരേ വേദിയില്‍ എപ്പോഴും...അതുകൊണ്ട് തന്നെ അതത്ര എളുപ്പവുമല്ല, നിങ്ങള്‍ക്കറിയാവുന്നത് പോലെ...ക്രിസ്റ്റിയാനോ പറയുന്നു. 

തിര്‍ച്ചയായിട്ടും, ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ്. ഇതുവരെ ഞങ്ങള്‍ ഒരുമിച്ച് അത്താഴം കഴിച്ചിട്ടില്ല. എന്നാല്‍, ഭാവിയില്‍ അത് സംഭവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. സ്‌പെയ്‌നില്‍ കളിക്കുന്നത് മിസ് ചെയ്യുന്നു എന്ന് ക്രിസ്റ്റ്യാനോ സമ്മതിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി പരസ്പരം പോരടിക്കുതയാണ് ഞങ്ങള്‍. ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചത് മഹത്തായ കാര്യമാണെന്നും ക്രിസ്റ്റിയാനോ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com