ആര് 400 കടക്കും? ഇന്ത്യന്‍ താരത്തിന്റെ പേര് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍ 

400ന് തൊട്ടടുത്തെത്തിയ വാര്‍ണര്‍ പറയുന്നത് ഒരു ഇന്ത്യന്‍ താരത്തിനാണ് ലാറയുടെ നേട്ടത്തിനൊപ്പം എത്താനാവുക എന്നാണ്
ആര് 400 കടക്കും? ഇന്ത്യന്‍ താരത്തിന്റെ പേര് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍ 

പാകിസ്ഥാനെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനം 400 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തുമെന്ന തോന്നല്‍ നല്‍കിയിരുന്നു ഡേവിഡ് വാര്‍ണര്‍. പക്ഷേ വ്യക്തിഗത നേട്ടങ്ങള്‍ പിന്നില്‍ വെച്ച് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചതോടെ ലാറയുടെ 400 സുരക്ഷിതമായി. 400ന് തൊട്ടടുത്തെത്തിയ വാര്‍ണര്‍ പറയുന്നത് ഒരു ഇന്ത്യന്‍ താരത്തിനാണ് ലാറയുടെ നേട്ടത്തിനൊപ്പം എത്താനാവുക എന്നാണ്. 

രോഹിത് ശര്‍മയ്ക്കാവും ആ നേട്ടത്തിലേക്ക് എത്താനാവുക എന്നാണ് വാര്‍ണര്‍ പറയുന്നുത്. കോഹ് ലിയേയും, തന്റെ തന്നെ സഹതാരം സ്റ്റീവ് സ്മിത്തിനേയും തള്ളിയാണ് രോഹിത്തിന്റെ പേര് വാര്‍ണര്‍ പറഞ്ഞിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 264 റണ്‍സും, മൂന്ന് ഇരട്ട ശതകവും തന്റെ അക്കൗണ്ടില്‍ ചേര്‍ത്തു വെച്ചിരിക്കുകയാണ് രോഹിത്തിന്റെ പേര് വാര്‍ണര്‍ പറഞ്ഞതില്‍ അത്ഭുതപ്പെടാനില്ല. 

ടെസ്റ്റില്‍ ഓപ്പണര്‍ സ്ഥാനത്ത് അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ടെസ്റ്റിലെ തന്റെ ആദ്യ ഇരട്ട ശതകത്തിലേക്കും രോഹിത് എത്തിയിരുന്നു. ആരായിരിക്കും ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കുക എന്നതിന് ഉത്തരം നല്‍കാന്‍ കാലത്തിന് മാത്രമാവും സാധിക്കുക. അതിന് സാധിക്കുന്ന ഒരു താരം രോഹിത് ശര്‍മയാണ് എന്നാണ് എനിക്ക് തോന്നുന്നത് എന്ന് വാര്‍ണര്‍ പറയുന്നു. 

പാകിസ്ഥാനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ 335 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. അഡ്‌ലെയ്ഡിലെ ഉയര്‍ന്ന സ്‌കോറാണ് ഇത്. ബ്രാഡ്മാന്റെ അഡ്‌ലെയ്ഡിലെ 299 റണ്‍സാണ് വാര്‍ണര്‍ മറികടന്നത്. ഓസീസ് താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് വാര്‍ണറുടേത്. 2004ല്‍ സിംബാബ്വെയ്‌ക്കെതിരെ മാത്യു ഹെയ്ഡന്‍ നേടിയ 380 റണ്‍സാണ് ഒന്നാമത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com