ഉത്തപ്പയെ മാറ്റി, രഞ്ജിയില്‍ സച്ചിന്‍ ബേബി തന്നെ നയിക്കും; സഞ്ജുവിനെ ഒഴിവാക്കി

റോഹന്‍ കുന്നുമ്മല്‍, എസ് മിഥുന്‍ എന്നീ രണ്ട് താരങ്ങള്‍ ആദ്യമായി കേരളത്തിന്റെ രഞ്ജി ടീമിലേക്ക് എത്തി
ഉത്തപ്പയെ മാറ്റി, രഞ്ജിയില്‍ സച്ചിന്‍ ബേബി തന്നെ നയിക്കും; സഞ്ജുവിനെ ഒഴിവാക്കി

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സച്ചിന്‍ ബേബി കേരളത്തെ നയിക്കും. സീസണിന്റെ തുടക്കത്തില്‍ റോബിന്‍ ഉത്തപ്പയായിരുന്നു കേരളത്തെ നയിച്ചത്. എന്നാല്‍ സയിദ് മുഷ്താഖ് അലി ട്രോഫിയിലും, വിജയ് ഹസാരെ ട്രോഫിയിലും കേരളത്തിന്റെ പ്രകടനം നിറം മങ്ങിയതോടെയാണ് നായക സ്ഥാനം സച്ചിന്‍ ബേബിയിലേക്ക് തിരികെ എത്തിയത്. 

കഴിഞ്ഞ വര്‍ഷം സച്ചിന്‍ ബേബിക്ക് കീഴില്‍ കേരളം രഞ്ജി ട്രോഫിയിലെ സെമിയിലെത്തുകയും, അതിന് മുന്‍പത്തെ വര്‍ഷം ക്വാര്‍ട്ടര്‍ ഫൈനലിലെത്തുകയും ചെയ്തിരുന്നു. ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേനയാണ് കേരളത്തിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍. രഞ്ജിയിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വേണ്ടി കളിക്കാന്‍ സഞ്ജു ഉണ്ടാവില്ല. വിന്‍ഡിസിനെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജുവിന്റെ പേര് ഉള്‍പ്പെടുത്തിയതോടെയാണ് ഇത്. 

റോഹന്‍ കുന്നുമ്മല്‍, എസ് മിഥുന്‍ എന്നീ രണ്ട് താരങ്ങള്‍ ആദ്യമായി കേരളത്തിന്റെ രഞ്ജി ടീമിലേക്ക് എത്തി. രഞ്ജി ട്രോഫിക്ക് മുന്‍പായുള്ള കേരളത്തിന്റെ പരിശീലന ക്യാമ്പ് കോച്ച് വാട്ട്‌മോറിന്റെ മേല്‍നോട്ടത്തില്‍ തുമ്പയിലെ സെന്റ് സേവേഴ്‌സ് സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. സെന്റ് സേവേഴ്യസ് ഗ്രൗണ്ടിലാണ് കേരളത്തിന്റെ എല്ലാ ഹോം മത്സരങ്ങളും നടക്കുക. ഡിസംബര്‍ 9നാണ് കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുക. ഡല്‍ഹിയാണ് കേരളത്തിന്റെ ആദ്യ എതിരാളികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com