ബ്ലാസ്റ്റേഴ്സ് രണ്ടടിച്ചു; ഇത്തവണ വല കുലുക്കിയത് മെസി; ആവേശം അണപൊട്ടി ആരാധകർ

ആവേശം അണപൊട്ടിയ മത്സരത്തിൽ  എഫ് സി ​ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡ് നേടി
ബ്ലാസ്റ്റേഴ്സ് രണ്ടടിച്ചു; ഇത്തവണ വല കുലുക്കിയത് മെസി; ആവേശം അണപൊട്ടി ആരാധകർ

കൊച്ചി: ആവേശം അണപൊട്ടിയ മത്സരത്തിൽ  എഫ് സി ​ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡ് നേടി. മുന്നേറ്റതാരം മെസി ബൗളിയാണ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തിയത്.  അമ്പത്തിയൊൻപതാം മിനിറ്റിൽ മലയാളി താരം പ്രശാന്തിന്റെ ക്രോസിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. ഇതോടെ ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ് ബ്ലാസ്റ്റേഴ്സ്.

രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സിന് നാൽപത്തിയൊന്നാം മിനിറ്റിലാണ് ഗോവ തിരിച്ചടി നൽകിയത്. ഒന്നാം പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.

സെർജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. രാജു ഗെയ്ക്​വാദിന്റെ ത്രൂപാസ് ബോക്സിൽ വച്ച് സിഡോഞ്ച ഒരു ഹാഫ് വോളിയിലൂടെയാണ് വലയിലാക്കിയത്.നാൽപത്തിയൊന്നാം മിനിറ്റിൽ ഇടതുപാർശ്വത്തിൽ നിന്ന് ജാക്കിചാന്ദ് സിങ് കൊടുത്ത ക്രോസിൽ നിന്ന് മുർത്താദ സെറിഗിൻ ഫോൾ ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് എഫ്സിയെ ബ്ലാസ്റ്റേഴ്സിനൊപ്പം എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com