റെഡ് മീറ്റ് ധാരാളം കഴിച്ച സമയമുണ്ട്; ടെസ്റ്റ് ക്രിക്കറ്റിനായുള്ള പ്രത്യേക ഡയറ്റ് വെളിപ്പെടുത്തി കോഹ് ലി

ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റത്തെ കുറിച്ചാണ് കോഹ് ലി ഇപ്പോള്‍ പറയുന്നത്
റെഡ് മീറ്റ് ധാരാളം കഴിച്ച സമയമുണ്ട്; ടെസ്റ്റ് ക്രിക്കറ്റിനായുള്ള പ്രത്യേക ഡയറ്റ് വെളിപ്പെടുത്തി കോഹ് ലി

ക്രിക്കറ്റ് ലോകത്ത് അടുത്ത കാലത്ത് ഇന്ത്യ പുലര്‍ത്തിയ ആധിപത്യത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് കളിക്കാരുടെ ഫിറ്റ്‌നസ് മികവ്. ആ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ നായകന്‍ കോഹ് ലി മുന്‍പില്‍ നിന്ന് മറ്റ് താരങ്ങള്‍ക്ക് മാതൃക കാണിക്കുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റത്തെ കുറിച്ചാണ് കോഹ് ലി ഇപ്പോള്‍ പറയുന്നത്. 

മാംസ ഭക്ഷണം ഉപേക്ഷിക്കാന്‍ 2016ല്‍ എടുത്തതായിരുന്നു എന്റെ മികച്ച തീരുമാനങ്ങളിലൊന്ന്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ വെജിറ്റേറിയനാണ്. അതിന് മുന്‍പ് മാംസം ഒരുപാട് കഴിച്ചിരുന്നു. അതെന്നെ സഹായിച്ചിട്ടുമുണ്ട്. ടെസ്റ്റ് മത്സരങ്ങള്‍ ഇല്ലാതിരുന്ന സമയം റെഡ് മീറ്റാണ് ഞാന്‍ ഒരുപാട് കഴിച്ചത്. കരുത്തുള്ള അത്‌ലറ്റാവാന്‍ അതെന്നെ സഹായിച്ചു. പവര്‍ ഗെയിം വന്നെങ്കിലും ടെസ്റ്റ് മത്സരങ്ങളുടെ സമയമായതോടെ എനിക്ക് ഡയറ്റ് മാറ്റേണ്ടി വന്നു., കോഹ് ലി പറയുന്നു. 

കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് ഉള്‍പ്പെട്ട ഭക്ഷണം കഴിക്കേണ്ടി വന്നു. ഇന്ത്യന്‍ ടീമിന്റെ മുന്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ ശങ്കര്‍ ഭസു ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ തന്നെ സഹായിച്ചെന്നും കോഹ് ലി പറയുന്നു. എന്റെ ശരീരത്തെ ഞാന്‍ മനസിലാക്കുന്നത് പോലെ തന്നെ ശങ്കര്‍ സാറിനും മനസിലാക്കാനായി. എന്തെല്ലാം ഭക്ഷണം കഴിക്കണം എന്നും, എങ്ങനെ പരിശീലിക്കണം എന്നും, എപ്പോള്‍ വിശ്രമമെടുക്കണം എന്നുമെല്ലാം അദ്ദേഹം പറഞ്ഞു തന്നു. ഞാന്‍ അത് അങ്ങനെ തന്നെ പിന്തുടര്‍ന്നുവെന്നും കോഹ് ലി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com