കിരീടം കാക്കാന്‍ ഇന്ത്യ ; പ്രിയം ഗാര്‍ഗ് നായകന്‍, യശസ്വി ജയ്‌സ്‌വാളും ടീമില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2019 05:35 PM |
Last Updated: 02nd December 2019 05:35 PM | A+A A- |
മുംബൈ : അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ പ്രിയം ഗാര്‍ഗ് ഇന്ത്യയെ നയിക്കും. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയില്‍ ജനുവരി 17 മുതല്‍ ഫെബ്രുവരി 9 വരെയാണ് ടൂര്‍ണമെന്റ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ താരമാണ് പ്രിയം ഗാര്‍ഗ്. കഴിഞ്ഞ ദേവ്ദര്‍ ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പായ ഇന്ത്യ സിയ്ക്ക് വേണ്ടി ഫൈനലില്‍ പ്രിയം 74 റണ്‍സ് അടിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ധ്രുവ് ചന്ദ് ജുറല്‍ ആണ് ഉപനായകന്‍. ഡബിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനായ യശസ്വി ജയ്‌സ്‌വാളും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
Four-time winner India announce U19 Cricket World Cup squad. Priyam Garg to lead the side. pic.twitter.com/VEIPxe2a2n
— BCCI (@BCCI) December 2, 2019
അണ്ടര്‍ 19 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ഗ്രൂപ്പ് എയില്‍ ന്യൂസിലന്‍ഡ്, ശ്രീലങ്ക, നവാഗതരായ ജപ്പാന്‍ എന്നിവരാണ് ഇന്ത്യയ്‌ക്കൊപ്പമുള്ളത്. ഓരോഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് യോഗ്യ നേടും. 2018 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.