ഇത് ചതിയല്ലേ? പന്തെടുത്ത് നല്‍കിയ ഡിവില്ലിയേഴ്‌സിനെ റണ്‍ഔട്ടാക്കാന്‍ സ്റ്റെയ്‌നിന്റെ ശ്രമം

സ്റ്റെയ്‌നിന്റെ നേരെ പന്തെത്തിയെങ്കിലും താരത്തിന്റെ കൈകളില്‍ തട്ടി ഡിവില്ലിയേഴ്‌സിന്റെ നേരെ തന്നെ പന്ത് വന്നു വീണു
ഇത് ചതിയല്ലേ? പന്തെടുത്ത് നല്‍കിയ ഡിവില്ലിയേഴ്‌സിനെ റണ്‍ഔട്ടാക്കാന്‍ സ്റ്റെയ്‌നിന്റെ ശ്രമം

സൗത്ത് ആഫ്രിക്കന്‍ താരങ്ങളായ എ ബി ഡിവില്ലിയേഴ്‌സും, ഡെയ്ല്‍ സ്റ്റെയ്‌നും തമ്മിലുള്ള രസകരമായ നിമിഷമാണ് ആരാധകരെ കൗതുകത്തിലാഴ്ത്തി ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. മന്‍സി സൂപ്പര്‍ ലീഗിലാണ് സംഭവം. 

സ്പാര്‍ട്ടന്‍സ് താരമായ ഡിവില്ലിയേഴ്‌സ് ക്രീസില്‍ നില്‍ക്കുമ്പോള്‍ കേപ്പ് ഡൗണ്‍ ബ്ലിറ്റ്‌സ് താരമായ സ്റ്റെയ്ന്‍ ബൗള്‍ ചെയ്യാനെത്തി. സ്പാര്‍ട്ടന്‍സിന്റെ 14ാം ഓവറില്‍ സ്റ്റെയ്‌നിന്റെ ഡെലിവറി കൃത്യമായി കണക്റ്റ് ചെയ്യാന്‍ ഡിവില്ലിയേഴ്‌സിനായില്ല. സ്റ്റെയ്‌നിന്റെ നേരെ പന്തെത്തിയെങ്കിലും താരത്തിന്റെ കൈകളില്‍ തട്ടി ഡിവില്ലിയേഴ്‌സിന്റെ നേരെ തന്നെ പന്ത് വന്നു വീണു. 

ഈ സമയം ഡിവില്ലിയേഴ്‌സിന് നേരെ നടക്കുകയാണ് സ്റ്റെയ്ന്‍. ഡിവില്ലിയേഴ്‌സ് പന്തെടുത്ത് സ്റ്റെയ്‌നിന് നല്‍കിയപ്പോഴേക്കും സ്‌റ്റെയിന്‍ പന്ത് സ്റ്റംപിലെറിഞ്ഞു. ക്രീസില്‍ നിന്ന് ആ സമയം പുറത്ത് നില്‍ക്കുകയായിരുന്നു ഡിവില്ലിയേഴ്‌സ്. പിന്നാലെ അമ്പയര്‍ക്ക് നേരെ തിരിഞ്ഞ് റണ്‍ഔട്ടിന് അപ്പീലും ചെയ്തു. ഇരുവരും തമ്മിലുള്ള രസകരമായ നിമിഷമാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com