കോപ്പയില്‍ പൊട്ടി, ചാമ്പ്യന്‍സ് ലീഗില്‍ വീണു, എന്നിട്ടും ബാലന്‍ ഡി ഓര്‍; മെസി അര്‍ഹിച്ചിരുന്നില്ല?

ആറാം വട്ടം മെസിയുടെ കൈകളിലേക്ക് ബാലന്‍ ഡി ഓര്‍ എത്തിയപ്പോള്‍ മെസി അതിന് അര്‍ഹനാണോ എന്ന ചോദ്യമാണ് പതിവില്ലാതെ ഉയര്‍ന്നത്
കോപ്പയില്‍ പൊട്ടി, ചാമ്പ്യന്‍സ് ലീഗില്‍ വീണു, എന്നിട്ടും ബാലന്‍ ഡി ഓര്‍; മെസി അര്‍ഹിച്ചിരുന്നില്ല?

റാം വട്ടം മെസിയുടെ കൈകളിലേക്ക് ബാലന്‍ ഡി ഓര്‍ എത്തിയപ്പോള്‍ മെസി അതിന് അര്‍ഹനാണോ എന്ന ചോദ്യമാണ് പതിവില്ലാതെ ഉയര്‍ന്നത്. ലാ ലീഗയ്ക്ക് അപ്പുറം ബാഴ്‌സയ്ക്ക് ജയം നേടിക്കൊടുക്കാന്‍ മെസിക്ക് സാധിക്കാതിരുന്നത്, ചാമ്പ്യന്‍സ് ലീഗിലെ തകര്‍ച്ച, ലിവര്‍പൂളിനും നെതര്‍ലാന്‍ഡ്‌സിനും വേണ്ടി വാന്‍ഡൈക്കില്‍ നിന്നും വന്ന കളി എന്നിവയെല്ലാം ഈ വര്‍ഷം മെസി ബാലന്‍ ഡി ഓര്‍ അര്‍ഹിക്കുന്നില്ലെന്ന് പറയുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. 

ബാലന്‍ ഡി ഓര്‍ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ലിവര്‍പൂള്‍ മുന്‍ താരം സ്റ്റീവന്‍ ജെറാഡ് ഉള്‍പ്പെടെയുള്ളവര്‍ മെസി ബാലന്‍ ഡി ഓറിന് അര്‍ഹനല്ലെന്ന നിലപാട് പരസ്യമായി പറഞ്ഞിരുന്നു. വര്‍ഷം മുഴുവന്‍ കൃത്യതയാര്‍ന്ന കളി പുറത്തെടുത്ത് സ്ഥിരത നിലനിര്‍ത്തുന്ന താരത്തെയാണ് ആദരിക്കേണ്ടത് എന്നാണ് വാന്‍ഡൈക്കിനെ പിന്തുണച്ച് ജെറാഡ് പറഞ്ഞത്. 

കോപ്പയില്‍ ബ്രസീലിനോട് തോറ്റ് പുറത്തായും, ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ന്യൂകാമ്പില്‍ ആദ്യ പാദത്തില്‍ മുന്‍പിട്ട് നിന്നതിന് ശേഷം ആന്‍ഫീല്‍ഡിലെ രണ്ടാം പാദ സെമിയില്‍ പകച്ചു നിന്നുപോയതുമെല്ലാം മെസിയിലെ നെഗറ്റീവ് ടിക്കുകളാണ്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ബാഴ്‌സ ആരാധകരുടെ പക്കല്‍ മറുപടിയുണ്ട്.

ഈ വര്‍ഷം ക്ലബിനും രാജ്യത്തിനും വേണ്ടി മെസി 46 ഗോളുകള്‍ നേടി. 50ല്‍ കൂടുതല്‍ കലണ്ടര്‍ ഗോളുകള്‍ എന്ന നേട്ടത്തിലേക്ക് അടുക്കുകയാണ് താരം. മെസിയുടെ എതിരാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്റ്റ്യാനോയാവട്ടെ ക്ലബിന് വേണ്ടിയുള്ള ഗോള്‍ നേട്ടം ഇതുവരെ 20ല്‍ എത്തിച്ചിട്ടില്ല. 

ഈ ലാ ലീഗ സീസണില്‍ മെസിയാണ് നിലവിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. പരിക്കിനെ തുടര്‍ന്ന് സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമായിട്ടും ഗോളിലൂടേയും അസിസ്റ്റുകളിലൂടേയും മെസി മുന്‍പിലേക്കെത്തുന്നു. ട്രൂ ബോളുകളിലും, ഡ്രിബിള്‍ ചെയ്തതിലും സീസണില്‍ മറ്റെല്ലാവരേക്കാളും മുന്‍പില്‍ മെസിയുണ്ട്. 12 മാസങ്ങള്‍ക്ക് മുന്‍പ് ബാലന്‍ ഡി ഓര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തിയിടത്ത് നിന്നാണ് മെസി ആറാം ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com