വീണ്ടും കിങ് കോഹ് ലി, ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ചു; റൂട്ടിനും വാര്‍ണര്‍ക്കും മുന്നേറ്റം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th December 2019 02:04 PM |
Last Updated: 04th December 2019 02:04 PM | A+A A- |

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം വീണ്ടെടുത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. 928 പോയിന്റോടെയാണ് കോഹ് ലി ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തിയത്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികവ് കാണിക്കാന്‍ സാധിക്കാതിരുന്നതാണ് സ്റ്റീവ് സ്മിത്തിന് തിരിച്ചടിയായത്. 923 പോയിന്റിലേക്കാണ് സ്മിത്ത് വീണത്.
ഈഡന്‍ ഗാര്‍ഡനില്‍ ബംഗ്ലാദേശിനെതിരായ രാത്രി പകല്‍ ടെസ്റ്റില്‍ നേടിയ സെഞ്ചുറിയാണ് ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ കോഹ് ലിയെ സഹായിച്ചത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇരട്ട സെഞ്ചുറിയും, ബംഗ്ലാദേശിനെതിരെ സെഞ്ചുറിയും കോഹ് ലി നേടിയപ്പോള്‍, ആഷസിന് പിന്നാലെ വന്ന ടെസ്റ്റില്‍ 4,36 എന്നതാണ് സ്മിത്തിന്റെ സ്‌കോര്‍.
ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറും, ന്യൂസിലാന്‍ഡിനെതിരെ ഇരട്ട ശതകം നേടിയ ജോ റൂട്ടും പോയിന്റ് ടേബിളില്‍ മുന്നേറി. ഇരുവരും ടോപ് ടെന്നില്‍ ഇടംപിടിക്കുന്നു. നാല് സ്ഥാനങ്ങള്‍ മുന്‍പിലേക്ക് കയറി ജോ റൂട്ട് ഏഴാമതും, 12 സ്ഥാനങ്ങള്‍ മുന്‍പിലേക്ക് കയറി ഡേവിഡ് വാര്‍ണര്‍ അഞ്ചാമതുമാണ്. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന രഹാനെ ആറാം സ്ഥാനത്തേക്കിറങ്ങി. പൂജാര നാലാം റാങ്ക് നിലനിര്‍ത്തി.
Virat Kohli back to No.1!
— ICC (@ICC) 4 December 2019
David Warner, Marnus Labuschagne and Joe Root make significant gains in the latest @MRFWorldwide ICC Test Rankings for batting.
Full rankings: https://t.co/AIR0KN4yY5 pic.twitter.com/AXBx6UIQkL