ഒരുമിച്ച് കളിക്കുന്നവരായിട്ടും വിവാഹത്തിന് ക്ഷണിച്ചില്ല? മനീഷ് പാണ്ഡേയോട് ചോദ്യവുമായി റാഷിദ് ഖാന്‍ 

മനീഷിന് ആശംസ നേര്‍ന്ന് എത്തിയവരുടെ കൂട്ടത്തില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാനുമുണ്ടായി
ഒരുമിച്ച് കളിക്കുന്നവരായിട്ടും വിവാഹത്തിന് ക്ഷണിച്ചില്ല? മനീഷ് പാണ്ഡേയോട് ചോദ്യവുമായി റാഷിദ് ഖാന്‍ 

കളി കഴിഞ്ഞ് കിരീടവും നേടി തൊട്ടടുത്ത ദിവസം വിവാഹം. ഇന്ത്യന്‍ താരം മനീഷ് പാണ്ഡേയുടെ വിവാഹം ക്രിക്കറ്റ് ലോകത്ത് കൗതുകം തീര്‍ത്തിരുന്നു. കോഹ് ലിയും രോഹിത്തും ഉള്‍പ്പെടെയുള്ള താരങ്ങളെല്ലാം മനീഷിന് ആശംസ നേര്‍ന്നെത്തി. ഈ സമയം റാഷിദ് ഖാന്റെ ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. 

മനീഷിന് ആശംസ നേര്‍ന്ന് എത്തിയവരുടെ കൂട്ടത്തില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാനുമുണ്ടായി. ജീവിത കാലം മുഴുവന്‍ നിങ്ങള്‍ സന്തുഷ്ടരായി കഴിയട്ടേയെന്നും, ഓരോ ദിനവും നിങ്ങളുടെ ബന്ധം ദൃഡമാകട്ടെ എന്നുമാണ് റാഷിദ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ തന്റെ സഹതാരത്തിന് ആശംസ നേര്‍ന്ന്  ട്വിറ്ററില്‍ കുറിച്ചത്. ഒപ്പം ഒരു ചോദ്യവും, എന്തുകൊണ്ട് വിവാഹത്തിന് ക്ഷണിച്ചില്ല? 

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെ തോല്‍പ്പിക്കാന്‍ കര്‍ണാടകയെ സഹായിച്ചാണ് തൊട്ടടുത്ത ദിവസം മനീഷ് വിവാഹ പന്തലിലേക്ക് എത്തിയത്. തമിഴ് നടിയായ അശ്രിതയാണ് വധു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com