'വിക്കറ്റ്' പോവാതിരുന്നത് ഭാഗ്യം! ഒന്നല്ല എറിഞ്ഞത് മൂന്ന് തവണ; വേദന കടിച്ചമര്‍ത്തി ഓസീസ് താരം

ഓസ്‌ട്രേലിയന്‍ ടീമിലെ അടുത്ത ബാറ്റിങ് സെന്‍സേഷന്‍ എന്ന് വാഴ്ത്തപ്പെടുന്ന ഈ ഇരുപത്തിയൊന്നുകാരനെ ന്യൂ സൗത്ത് വേയ്ല്‍സ് ആരാധകര്‍ ശരിക്കും പരീക്ഷിച്ചു
'വിക്കറ്റ്' പോവാതിരുന്നത് ഭാഗ്യം! ഒന്നല്ല എറിഞ്ഞത് മൂന്ന് തവണ; വേദന കടിച്ചമര്‍ത്തി ഓസീസ് താരം

ശരീരം മുറിഞ്ഞ് ചോരയൊലിച്ചിട്ടും വേദന കടിച്ചമര്‍ക്കി കളിച്ച അനില്‍ കുംബ്ലേയും, ഗ്രെയിം സ്മിത്തും ഉള്‍പ്പെടെയുള്ള താരങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. അങ്ങനെയൊന്ന് ഓര്‍മിപ്പിക്കുകയാണ് ഓസ്‌ട്രേലിയയുടെ വില്‍ പുകോവ്‌സ്‌കി. താരത്തിന്റെ ജനനേന്ദ്രിയത്തിലാണ് പന്ത് കൊണ്ടത്. അതും ഒരു കളിയില്‍ തന്നെ മൂന്ന് തവണ...

ഷെഫീല്‍ഡ് ഷീല്‍ഡിലെ വിക്‌റ്റോറിയ-ന്യൂ സൗത്ത് വേയ്ല്‍സ് മത്സരത്തിലാണ് സംഭവം. ഓസ്‌ട്രേലിയന്‍ ടീമിലെ അടുത്ത ബാറ്റിങ് സെന്‍സേഷന്‍ എന്ന് വാഴ്ത്തപ്പെടുന്ന ഈ ഇരുപത്തിയൊന്നുകാരനെ ന്യൂ സൗത്ത് വേയ്ല്‍സ് ആരാധകര്‍ ശരിക്കും പരീക്ഷിച്ചു. പക്ഷേ, തുടരെ പ്രഹരമേറ്റിട്ടും വേദന കടിച്ചമര്‍ത്തി വില്‍ ക്രീസില്‍ തുടര്‍ന്നു. 

257 പന്തുകള്‍ നേരിട്ട് 82 റണ്‍സ് എടുത്താണ് താരം മടങ്ങിയത്. വില്ലിന്റെ ചെറുത്ത് നില്‍പ്പ് ടീമിനെ കരകയറ്റുകയും ചെയ്തു. വില്ലിന്റെ ഈ ചെറുത്ത് നില്‍പ്പിനെ അനില്‍ കുംബ്ലേയോടും, ഗ്രെയിം സ്മിത്തിനോടുമെല്ലാമാണ് താരതമ്യം ചെയ്യപ്പെടുന്നത്. പൊട്ടിയ താടിയെല്ലുമായി കളിച്ച് 2002ല്‍ വിന്‍ഡിസിനെതിരെ ഇന്ത്യയ്ക്ക് ചരിത്ര ജയം നേടിത്തരികയായിരുന്നു കുംബ്ലേ. ഒടിഞ്ഞ കയ്യുമായി സിഡ്‌നിയില്‍ ഇറങ്ങി തോല്‍വിയില്‍ നിന്ന് തന്റെ ടീമിനെ രക്ഷിക്കുകയായിരുന്നു ഗ്രെയിം സ്മിത്ത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by cricket.com.au (@cricketcomau) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com