കോപ്പ പോരിന്റെ ചിത്രം തെളിഞ്ഞു; മരണ ഗ്രൂപ്പില്‍ അര്‍ജന്റീന, ബ്രസീലിന് എളുപ്പം

ഗ്രൂപ്പ് ബിയില്‍ പെറു, കൊളംബിയ എന്നീ ടീമുകള്‍ മാത്രമാണ് ബ്രസീലിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നത്
കോപ്പ പോരിന്റെ ചിത്രം തെളിഞ്ഞു; മരണ ഗ്രൂപ്പില്‍ അര്‍ജന്റീന, ബ്രസീലിന് എളുപ്പം

കോപ്പ അര്‍ജന്റീനയും കൊളംബിയയും സംയുക്തമായി വേദിയാവുന്ന 2020 കോപ്പ അമേരിക്ക പോരിന്റെ ഫിക്‌സചര്‍ പ്രഖ്യാപിച്ചു. ജൂണ്‍ 12 മുതല്‍ കോപ്പയില്‍ പന്തുരുളുമ്പോള്‍ അര്‍ജന്റീനയും ചിലിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍. 

കൊളംബിയ, ബ്രസീല്‍, വെനസ്വേല, ഇക്വഡോര്‍, പെറു എന്നീ ടിമുകള്‍ക്കൊപ്പമാണ് ഖത്തര്‍ ഗ്രൂപ്പ് ബിയില്‍ എത്തുന്നത്. ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിരിക്കുന്ന അര്‍ജന്റീനയ്ക്ക് കടുപ്പമേറിയതായും അടുത്ത വര്‍ഷത്തെ കോപ്പ. ഉറുഗ്വേയ്ക്കും ചിലിക്കും ഒപ്പമാണ് അര്‍ജന്റീന ഗ്രൂപ്പ് എയില്‍ വരുന്നത്. 

ഗ്രൂപ്പ് എയില്‍ പിന്നെ വരുന്നത് പരാഗ്വേയും, ബൗളിവിയയും ഓസ്‌ട്രേലിയയും. ഗ്രൂപ്പ് ബിയില്‍ പെറു, കൊളംബിയ എന്നീ ടീമുകള്‍ മാത്രമാണ് ബ്രസീലിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നത്. കഴിഞ്ഞ കോപ്പ ഫൈനലില്‍ പെറുവിനെ 3-1ന് വീഴ്ത്തിയതിന്റെ ആത്മവിശ്വാസവും ബ്രസീലിനുണ്ട്. 

ഒരു ഗ്രൂപ്പില്‍ നിന്നും ആദ്യം വരുന്ന നാല് സ്ഥാനക്കാര്‍ അടുത്ത റൗണ്ടിലേക്ക് കടക്കും. 2020ലെ കോപ്പ കഴിഞ്ഞാല്‍ പിന്നെ 2024ലാണ് കോപ്പ അമേരിക്ക പോര് വരുന്നത്. അതുകൊണ്ട് തന്നെ ഇത് മെസിയുടെ അവസാന കോപ്പ പോരായിരിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. കിരീടം ലക്ഷ്യമിട്ട് മെസി ഇറങ്ങുമ്പോള്‍ ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ തന്നെ അര്‍ജന്റീനയ്ക്ക് വിയര്‍ക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com