വീണ്ടും പാട്ടുപാടി ധോനി, ഇത്തവണ കൈവെച്ചത് കുമാര്‍ സാനുവിന്റെ ക്ലാസിക്കില്‍

കുമാര്‍ സാനുവിന്റെ ക്ലാസിക്കായ ജബ് കോയ് ബാത് ബിഗാഡ് ജയേ എന്ന പാട്ടുമായാണ് ധോനി എത്തുന്നത്
വീണ്ടും പാട്ടുപാടി ധോനി, ഇത്തവണ കൈവെച്ചത് കുമാര്‍ സാനുവിന്റെ ക്ലാസിക്കില്‍

റാഞ്ചി: ക്രിക്കറ്റില്‍ ധോനിയുടെ ഭാവിയില്‍ അഭ്യൂഹങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ധോനിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്തിന് മുകളില്‍ നില്‍ക്കുന്ന ഈ സമയം പാട്ടുപാടി ആസ്വദിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. 

കരോക്കെയുടെ അകമ്പടിയോടെ കുമാര്‍ സാനുവിന്റെ ക്ലാസിക്കായ ജബ് കോയ് ബാത് ബിഗാഡ് ജയേ എന്ന പാട്ടുമായാണ് ധോനി എത്തുന്നത്. നടി പ്രീതി സിമോയ്‌സാണ് ധോനിയുടെ പാട്ടുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. 

റാഞ്ചിയിലെ തങ്ങളുടെ വീട്ടില്‍ ധോനിയും സാക്ഷിയും ചേര്‍ന്നൊരുക്കിയ പാര്‍ട്ടിയിലാണ് അതിഥികള്‍ക്കൊപ്പം ധോനി പാട്ടില്‍ കൈവെച്ചത്. ധോനിയുടെ പാട്ട് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായി കഴിഞ്ഞു. 

കളിയിലേക്ക് എത്തുമ്പോള്‍ അടുത്ത വര്‍ഷത്തെ ഐപിഎല്ലോടെയാണ് ധോനി തിരിച്ചു വരവ് ലക്ഷ്യം വയ്ക്കുന്നത് എന്നാണ് സൂചനകള്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനാവുകയും, പന്തും സഞ്ജുവും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ വരികയും ചെയ്താല്‍ ധോനി ഇന്ത്യയുടെ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന ലോകകപ്പ് സംഘത്തിലുണ്ടാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com