സച്ചിന്റെ ഗണത്തില്‍ കോഹ് ലിയെ കൂട്ടാനാകില്ല, അന്നത്തെ നിലവാരം ഇന്ന് ക്രിക്കറ്റിനില്ലെന്ന് അബ്ദുല്‍ റസാഖ് 

'1992 മുതല്‍ 2007 വരെ നമ്മള്‍ കണ്ടത് പോലെ ലോകോത്തര താരങ്ങളില്ല നിലവില്‍ ക്രിക്കറ്റ് ഫീല്‍ഡിലില്ല'
സച്ചിന്റെ ഗണത്തില്‍ കോഹ് ലിയെ കൂട്ടാനാകില്ല, അന്നത്തെ നിലവാരം ഇന്ന് ക്രിക്കറ്റിനില്ലെന്ന് അബ്ദുല്‍ റസാഖ് 

കറാച്ചി: സ്ഥിരത നിലനിര്‍ത്തുന്ന ബാറ്റ്‌സ്മാനാണ് വിരാട് കോഹ് ലി. പക്ഷേ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഗണത്തില്‍ ഒരിക്കലും കോഹ് ലിയെ താന്‍ പരിഗണിക്കില്ലെന്ന് പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ അബ്ദുല്‍ റസാഖ്. ക്രിക്കറ്റിന്റെ നിലവാരം ഇടിഞ്ഞതാണ് ഇതിന് കാരണമായി റസാഖ് ചൂണ്ടിക്കാണിക്കുന്നത്. 

1992 മുതല്‍ 2007 വരെ നമ്മള്‍ കണ്ടത് പോലെ ലോകോത്തര താരങ്ങളില്ല നിലവില്‍ ക്രിക്കറ്റ് ഫീല്‍ഡിലില്ല. ട്വന്റി20 ക്രിക്കറ്റ് ക്രിക്കറ്റിനെ മാറ്റി കഴിഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും പഴയ ആഴമില്ല. നിങ്ങള്‍ വിരാട് കോഹ് ലിയെ നോക്കൂ. സ്‌കോര്‍ ചെയ്യാന്‍ ലക്ഷ്യം വയ്ക്കുമ്പോള്‍ കോഹ് ലിക്ക് അതിന് സാധിക്കുന്നു. സ്ഥിരത നിലനിര്‍ത്തുന്ന കളിക്കാരന്‍ തന്നെയാണ് കോഹ് ലി സമ്മതിക്കാം. പക്ഷേ സച്ചിന്റെ ഗണത്തിലൊന്നും കോഹ് ലിയെ ഞാന്‍ പരിഗണിക്കില്ല. വേറെ ക്ലാസ് കളിക്കാരനാണ് സച്ചിന്‍...റസാഖ് പറയുന്നു. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കായി പാക് ബൗളര്‍മാരെ തെരഞ്ഞെടുത്ത വിധത്തേയും റസാഖ് വിമര്‍ശിച്ചു. നെറ്റ്‌സില്‍ സീനിയര്‍ ബാറ്റ്‌സ്മാന്മാരെ അലട്ടിയ ബൗളര്‍മാരെ ടീമിലെടുക്കുകയായിരുന്നു. ഇതാണ് ടീമിലെടുക്കുന്നതിനുള്ള മാനദണ്ഡം? നെറ്റ്‌സിലെ പ്രകടനം വിലയിരുത്തി കളിക്കാരെ ടീമിലെടുക്കുന്നത് അംഗീകരിക്കാനാവില്ല, റസാഖ് ചൂണ്ടിക്കാട്ടി. 

നസീം ഷായും ഹസ്‌നെയ്‌നും കഴിവുള്ള പാക് കളിക്കാര്‍ തന്നെയാണ്. പക്ഷേ അവരെ ഇത്ര നേരത്തെ പാകിസ്ഥാന്റെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. അവരെ കൂടുതല്‍ പഠിപ്പിക്കുകയും, പരിശീലിപ്പിക്കുകയും വേണ്ടതുണ്ടെന്നും റസാഖ് പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലും പാക് ബൗളര്‍മാര്‍ പൂര്‍ണ പരാജയമായിരുന്നു. രണ്ട് ടെസ്റ്റിലും ഓസീസ് ഇന്നിങ്‌സ് ജയം പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com